രാജ്യത്ത് പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് 1967-1970 കാലഘട്ടത്തിലെ 30 മാസത്തെ ആഭ്യന്തര യുദ്ധത്തേക്കുറിച്ച് പരാമര്‍ശിച്ച് മുന്നറിയിപ്പ് നല്‍കുന്ന ട്വീറ്റാണ് നീക്കം ചെയ്തത്. ബുധനാഴ്ചയായിരുന്നു ഇത്.
മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന്റെ പ്രവര്‍ത്തനത്തിന് അനിശ്ചിത കാലത്തേക്ക് സസ്പെന്‍ഡ് ചെയ്ത് നൈജീരിയ. നൈജീരിയയുടെ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിയുടെ ഒരു ട്വീറ്റ് നീക്കം ചെയ്തതാണ് നൈജീരിയയിലെ ട്വിറ്ററിന്‍റെ പ്രവര്‍ത്തനത്തിന് തിരിച്ചടിയായത്. സംയുക്ത സര്‍ക്കാര്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തി വച്ചതായി നൈജീരിയ വെള്ളിയാഴ്ച പ്രഖ്യാപിച്ചു.
1967-1970 കാലഘട്ടത്തിലെ 30 മാസത്തെ ആഭ്യന്തര യുദ്ധത്തേക്കുറിച്ച് പരാമര്‍ശിക്കുന്ന ട്വീറ്റാണ് നീക്കം ചെയ്തത്. ബുധനാഴ്ചയായിരുന്നു ഇത്. സര്‍ക്കാര്‍ പരാജയപ്പെടമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ആഭ്യന്ത യുദ്ധകാലത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ട്വീറ്റ്. രാജ്യത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് ആയിരുന്നു ട്വീറ്റില്‍ വിശദമാക്കിയത്. പ്രസിഡന്‍റിന്‍റെ ട്വീറ്റ് നീക്കം ചെയ്തത് യുദ്ധസമാനം ആണെന്നായിരുന്നു ട്വിറ്ററിനെതിരെ ഉയര്‍ന്ന വിമര്‍ശനം.
undefined
പ്രായം വളരെ കുറവായ വിരവധിപ്പേരാണ് രാജ്യത്ത് പ്രശ്നമുണ്ടാക്കുന്നത്. ഇവര്‍ക്ക് ആഭ്യന്തരയുദ്ധ കാലത്തുണ്ടായ നഷ്ടങ്ങളേക്കുറിച്ച് അറിവുള്ളവരല്ല. 30 മാസമാണ് പൊരുതേണ്ടി വന്നത്. അവര്‍ക്ക് മനസിലാവുന്ന ഭാഷയില്‍ പ്രതികരിക്കേണ്ടി വരുമെന്നായിരുന്നു മുഹമ്മദ് ബുഹാരിയുടെ ട്വീറ്റ്. ട്വിറ്ററിന് നൈജീരിയയിലെ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക അജന്‍ഡയുള്ളതായി സംശയിക്കുന്നതെന്ന് വാര്‍ത്താവിതരണ മന്ത്രാലയം ആരോപിച്ചു. നൈജീരിയയില്‍ നിന്ന് പുറത്താക്കിയ പ്രാദേശിക നേതാവായ നാംഡി കാനുവിന്‍റെ ട്വീറ്റുകളും ട്വിറ്റര്‍ നീക്കം ചെയ്തു.
നൈജീരിയയുടെ കിഴക്കന്‍ മേഖലയില്‍ സ്വതന്ത്ര സംസ്ഥാനം വേണമെന്ന ആവശ്യം ഉയര്‍ത്തുന്ന പീപ്പിള്‍ ഓഫ് ബയാഫ്രയുടെ നേതാവാണ് കാനു. ഇസ്രയേലിലാണ് കാനു താമസിക്കുന്നത്. പ്രത്യേക ഹാഷ്ടാഗ് ഉപയോഗിച്ച് ആളുകള്‍ പൊലീസ് സ്റ്റേഷനുകള്‍ ആക്രമിക്കുകയും ആളുകളെ കൊല്ലുകയും ചെയ്ത സമയത്ത് അത് പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യമായാണ് ട്വിറ്റര്‍ വിശദമാക്കിയത്. എന്നാല്‍ അതേ സംഭവം തലസ്ഥാനത്ത് നിന്ന് വരുമ്പോള്‍ അടിച്ചമര്‍ത്താന്‍ നോക്കുകയാണെന്നും വാര്‍ത്താ വിതരണ മന്ത്രി വിശദമാക്കി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona