ബഹിരാകാശ സഞ്ചാരത്തിലെ റെക്കോർഡ് ഇനി അസ്ട്രോണാറ്റ് പെഗി വിറ്റ്സണിൻ്റെ പേരിൽ. റൊക്കോർഡ് തിരുത്തിയ ബഹിരകാശ സഞ്ചാരവുമായി നാസയുടെ പര്യവേഷക ഭൂമിയിൽ തിരിച്ചെത്തി. മൂന്ന് ദൗത്യങ്ങളിലായി മൊത്തം 665 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച റൊക്കോർഡുമായാണ് അസ്ട്രോണാറ്റ് പെഗി വിറ്റ്സൺ കഴിഞ്ഞ ദിവസം ലാൻ്റ് ചെയ്തത്.
അവസാന ദൗത്യത്തിൽ 288 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചാണ് ഇവർ റൊക്കോർഡ് മറികടന്നത്. ബഹിരാകാശത്ത് കൂടുതൽ കാലം ചെലവഴിച്ച വനിതയെന്ന ബഹുമതി ഇതോടെ സുനിത വില്യംസിൽ നിന്ന് പെഗി വിറ്റിനായി മാറി. അമേരിക്കൻ, റഷ്യൻ യാത്രികർക്കൊപ്പമായിരുന്നു ഇവരുടെ യാത്ര. 57-ാം വയസിൽ ദൗത്യപൂർത്തിയാക്കിയതോടെ ബഹിരകാശത്ത് ഏറ്റവും കൂടുതൽ അനുഭവമുള്ള പ്രായം കൂടിയ വനിതയെന്ന ബഹുമതിയും ഇവർക്ക് സ്വന്തമായി.