ഇത്ര ചുരുങ്ങിയവിലയില്‍ സ്മാര്‍ട് ഫോണുകള്‍ പുറത്തിറങ്ങിയാല്‍ ഇന്ത്യന്‍ മൊബൈല്‍ഫോണ്‍ വിപണിയില്‍ വന്‍വിപ്ലവമാകും സംഭവിക്കുക. മൂന്നു മാസത്തിനുള്ളില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന.
ട്യുവല്‍ ക്യാമറ, ജിയോ ചാറ്റ്, ലൈവ് ടിവി അടക്കമുള്ള സേവനങ്ങള്‍ പുതിയ ഫോണില്‍ ഉണ്ടാകുമന്നാണ് വിവരം. ജിയോ മണി അടക്കമുള്ള വാലറ്റുകളും ഉപയോഗിക്കാനാകുമെന്നും പരിധിയില്ലാതെ സൗജന്യ കോളുകള്‍ വിളിക്കാവുന്ന ഓഫറുകളും ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
2000 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട് ഫോണുകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രം കഴിഞ്ഞ ദിവസം മൊബൈല്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിരുന്നു. പ്രമുഖ കമ്പനികള്‍ വിട്ടുനിന്ന ഈ യോഗത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ മാത്രമാണ് പങ്കെടുത്തത്. സര്‍ക്കാര്‍ നിര്‍ദ്ദേശം പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് ജിയോ വാര്‍ത്തകള്‍ പുറത്തു വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.