നിങ്ങളുടെ കുട്ടികള്‍ ഔട്ട് ഓഫ് കവറേജിലാണോ?

By siniya CV  |  First Published Aug 3, 2017, 12:40 PM IST

 സവിത: ടീച്ചര്‍ സമയം 6 മണിയായി  എന്റെ കുട്ടി സ്‌കൂളില്‍ നിന്നും ഇതുവരെ തിരിച്ചെത്തിയിട്ടില്ല...

  ടീച്ചര്‍:   മം...  ബസ് വഴിയില്‍  വച്ച് ബ്രേക്ക് ഡൗണായി... കുട്ടികളെ വേറെ ബസ്സില്‍ കയറ്റി വിട്ടിട്ടുണ്ട് . ഏകദേശം 6.30 ആകുമ്പോഴേക്കും എത്തും.  പേടിക്കാനില്ല... 

Latest Videos

undefined

 പിന്നെയും  ടീച്ചറുടെ ഫോണ്‍  നിരന്തരമായി ശബ്ദിക്കുന്നു.  എല്ലാവര്‍ക്കും ഓരേ ചോദ്യം. എല്ലാവരോടും അധ്യാപികയ്ക്ക് ഒരേ ഉത്തരം... 

 സ്‌കൂള്‍ ബസ്സ് വരുന്നതും കാത്ത് എത്ര രക്ഷിതാക്കളാണ് വഴിയോരങ്ങളില്‍ കാത്തു നില്‍ക്കുന്നത്...  എത്രപേരാണ് ദിവസവും  നിരന്തരമായി  അധ്യാപകരുടെ ഫോണുകളിലേക്ക് വിളിക്കുന്നത്... തങ്ങളുടെ മക്കള്‍  സ്‌കൂളില്‍ നിന്ന് തിരിച്ചെത്താന്‍ ഒന്നു വൈകിയാല്‍ വേവലാതിപ്പെടുത്തുന്ന എത്ര രക്ഷിതാക്കളാണ് നമുക്ക് ചുറ്റുമുള്ളത്.  ഈ ഭയത്തെ മറികടക്കാന്‍ എന്താണ് വഴി എന്നാലോചിക്കുമ്പോഴാണ്, മക്കളുടെ സുരക്ഷയും  വിദ്യാഭ്യാസവും ഉറപ്പു വരുത്താന്‍ പാരന്‍റ് ഐ (ParentEye)   മൊബൈല്‍ ആപ്പുമായി ഒരു പറ്റം യുവാക്കള്‍ മുന്നോട്ടു വരുന്നത്. 

 രക്ഷിതാക്കളും  അധ്യാപകരും  തമ്മിലുള്ള നിരന്തരമായ  സമ്പര്‍ക്കമാണ് ഈ ആപ്പിന്‍റെ പ്രത്യേകത. ഇതിന് നേതൃത്വം നല്‍കിയത് രണ്ടു  സഹോദരങ്ങളാണ് എന്ന പ്രത്യേകയും ഈ ആപ്പിനുണ്ട്.  ഇത്തരം ആപ്പ് വികസിപ്പിക്കുന്നതിലൂടെ രക്ഷിതാക്കളുടെ ഭീതി ഒരു പരിധി വരെ കുറയ്ക്കാന് കഴിയുമെന്നോണം കേരളത്തിലെ പ്രധാനപ്പെട്ട സ്‌കൂളുകളെല്ലാം ഈ ആപ്പ് ഉപയോഗിക്കുന്നുമുണ്ട്. 

എഞ്ചിനിയറിംഗ് വിരുദ്ധധാരിയായ   സി കെ ഷൈജു, കോഴിക്കോട് എന്‍ ഐ ടിയില്‍  നിന്ന് കംപ്യൂട്ടര്‍  ആപ്ലിക്കേഷനില്‍ ബുരുദമെടുത്ത  സി കെ ഷാജിയുമായാണ്  കുട്ടികളുടെ സുരക്ഷയുറപ്പാക്കാന്‍ പാരന്റ് ഐ എന്ന  മൊബൈല്‍ ആപ്ലിക്കേഷന്‍  രൂപകല്‍പ്പന ചെയ്തത്.  

മക്കളെ സ്‌കൂളിലേക്കയക്കുന്ന ഓരോ രക്ഷിതാവിന്‍റെയും മനസ്സില്‍ ആധുനിക ലോകം സമ്മാനിച്ച ആധികളാണ്.  അതിനാല്‍ തന്നെ ടീച്ചര്‍ ഹാജരെടുക്കുമ്പോള്‍ വിദ്യാര്‍ഥി സ്ഥലത്തില്ലെങ്കില്‍ തല്‍സമയം രക്ഷിതാവിന്റെ ഫോണ്‍ ശബ്ദിക്കും. സ്‌കൂള്‍ ബസില്‍ വീട്ടിലെത്തുന്ന മക്കള്‍ വൈകിയെങ്കില്‍ ആപ്‌ളിക്കേഷനിലെ ഗൂഗിള്‍ മാപ്പ് വഴി ബസിന്‍റെ സ്ഥാനം രക്ഷിതാവിന് കണ്ടെത്താനാകും.  ഓരോ ക്ലാസ്  അധ്യാപികയ്ക്ക്  കുട്ടികളെയും രക്ഷിതാക്കളെയും സംബന്ധിച്ച വിവരങ്ങളും അറിയാം.

വിദ്യാര്‍ഥികളറിയാതെതന്നെ ദൈനംദിന വിവരങ്ങള്‍ രക്ഷിതാക്കളുമായി അധ്യാപകര്‍ക്ക് പങ്കുവയ്ക്കാം. ഇതിന് പുറമെ പ്രോഗ്രസ് റിപ്പോര്‍ട്ട്, അറ്റന്‍ഡന്‍സ് രജിസ്റ്റര്‍, ഡെയ്‌ലി ഡയറി, നോട്ടീസ് ബോര്‍ഡ്, ഹോം വര്‍ക്ക്, ടൈംടേബിള്‍, ഹോളിഡേ കലണ്ടര്‍ എന്നിവയും ലഭ്യമാകും.  ഇതിനൊടൊപ്പം തന്നെ കുട്ടികളുടെ കഴിവുണര്‍ത്തുന്ന പ്രവര്‍ത്തനങ്ങളും ഈ ആപ്പിലൂടെ പങ്കുവയ്ക്കാം. ഇത് സ്‌കൂളിലെ എല്ലാ അധ്യാപകര്‍ക്കും കാണാനാകുന്ന സംവിധാനവും  ഇതിനുണ്ട്. 

കേരളത്തില്‍ ഏകദേശം നൂറോളം സ്‌കൂളുകളില്‍ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട്.  കേരളത്തിന് പുറത്തും ഗള്‍ഫ് നാടുകളിലും പാരന്‍റ് ഐ  സജീവമാണ്. വിദേശത്തുള്ള രക്ഷിതാക്കളും ഈ ആപ്പ് പ്രയോജനപ്പെടുത്തുന്നുണ്ട്. മക്കളെ സംബന്ധിക്കുന്ന വിവരം ലഭിക്കുന്നതോടൊപ്പം ഓണ്‍ലൈനായി സ്‌കൂള്‍ ഫീസടയ്ക്കാനും സംവിധാനമുണ്ട്. 

 കുട്ടികളെ സുരക്ഷിതമാക്കാനുള്ള  ഈ  പാരന്‍റ് ഐ വികസിപ്പിച്ചെടുത്തത് ബെംഗളൂരു ആസ്ഥാനമായ സയിന്‍ഷ്യ ഇന്നൊവേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ്. സികെ ഷൈജുവിനും ഷാജിക്കുമൊപ്പം   പതിനഞ്ച് എഞ്ചിനിയറിംഗ് ബിരുദധാരികളും ഉള്‍പ്പെട്ട ടീമാണ് സയന്‍ഷ്യയുടെ  തലച്ചോറ്. 

click me!