വാനാക്രൈക്ക് പിന്നാലെ പുതിയ സൈബര്‍ ആക്രമണം; രാജ്യത്ത് 25 കോടി കംപ്യൂട്ടറുകളെ ബാധിച്ചു

By Web Desk  |  First Published Jun 5, 2017, 11:10 PM IST

സൈബ‍ര്‍ ലോകത്തെ ആശങ്കയിലാക്കി വീണ്ടും മാല്‍വെയര്‍ അക്രമണം. പുതിയ വൈറസ് ഇന്ത്യയില്‍ 25 കോടി കംപ്യൂട്ടറുകളെ ബാധിച്ചു കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്

വാണാക്രൈ ഏല്‍പ്പിച്ച ആഘാതത്തില്‍  നിന്ന്  സൈബര്‍ ലോകം ഇനിയും പൂര്‍ണമായി മുക്തമായിട്ടില്ല. ഇതിനിടെയാണ്  പുതിയ ഭീഷണി തല പൊക്കിയിരിക്കുന്നത്. ഫയര്‍ ബോള്‍ എന്ന പുതിയ മാല്‍വെയ‍ര്‍, ഇന്റര്‍നെറ്റ് ബ്രൗസറുകളെയാണ് ആക്രമിക്കുന്നത്. ബാധിക്കപ്പെട്ട കംപ്യുട്ടറുകളുടെയും മൊബൈല്‍ ഫോണിലെയും ഇന്റര്‍നെറ്റ് ഉപയോഗം നിരീക്ഷിക്കുവാനും മറ്റു അപകടകരമായ സോഫ്റ്റുവെയറുകള്‍ ഉടമ അറിയാതെ  ഇന്‍സ്റ്റാള്‍ ചെയ്യുവാനും ഫയര്‍ബോളിന് സാധിക്കും. കമ്പനികളുടെയും വ്യക്തികളുടെയും സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുവാനും ഉടമയറിയാതെ വിവരങ്ങളില്‍ മാറ്റം വരുത്തുവാനും ഫയര്‍ബോളിന് സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. കംപ്യൂട്ടര്‍ നെറ്റ്‍വര്‍ക്കിങ്ങിലെ സുരക്ഷാപിഴവുകള്‍ മുതലെടുക്കുന്ന ഫയ‍ര്‍ബോള്‍ വൈറസിനു പിന്നില്‍ ചൈനീസ് ഹാക്ക‍ര്‍മാരാണ് എന്നാണ് സൂചന. ഇന്ത്യയില്‍ മാത്രം 25 കോടി കംപ്യൂട്ടറുകള്‍ ബാധിക്കപ്പെട്ടുവെന്ന് സ്വകാര്യ സൈബ‍ര്‍ സെക്യൂരിറ്റി സ്ഥാപനമായ ചെക്ക് പോയിന്റ് റിപ്പോര്‍ട്ട് ചെയ്തു. ഫയ‍ര്‍ ബോള്‍ വാനക്രൈയെക്കാള്‍ അപകടകാരിയാണെന്നാണ്  ചെക്ക് പോയിന്റ്
നല്‍കുന്ന മുന്നറിയിപ്പ്.
 

Latest Videos

click me!