ആന്‍ഡ്രോയ്ഡ് ഫോണുകള്‍ സംബന്ധിച്ച പുതിയ പഠനം ടെക് ലോകത്ത് ചര്‍ച്ചയാകുന്നു. 2017 അവസാനത്തോടെ ആന്‍ഡ്രോയ്ഡിനെ ബാധിച്ചിരിക്കുന്ന മാല്‍വെയറുകളുടെ എണ്ണം 35 ലക്ഷത്തിന് മുകളിലായിരിക്കും എന്നാണ് ടെക് സുരക്ഷ സ്ഥാപനം ജി ഡാറ്റ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ നാലുമാസത്തിനിടയില്‍ തന്നെ ആന്‍ഡ്രോയ്ഡ് ഫോണുകളെ തകര്‍ക്കുന്ന 750,000 ആന്‍ഡ്രേയിഡ് ആപ്ലിക്കേഷനുകള്‍ തങ്ങള്‍ കണ്ടെത്തിയെന്നാണ് ജി ഡാറ്റയുടെ കണക്കുകള്‍ പറയുന്നത്.
കൃത്യമയ സമയത്ത് അപ്ഡേറ്റ് ചെയ്യപ്പെടാത്തതാണ് ഫോണുകളെ മാല്‍വെയറുകള്‍ കീഴടക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ഓരോ ദിവസവും 8,400ലധികം വൈറസ് ആക്രമണങ്ങള്‍ പുതുതായി ആന്‍ഡ്രോഡ് ലക്ഷ്യമാക്കി രൂപപ്പെടുന്നു എന്നാണ് മറ്റൊരു കണ്ടെത്തല്‍.
എന്നാല്‍ ആന്‍റിവൈസുകള്‍ ഉണ്ടാക്കുന്ന കമ്പനിയായതിനാല്‍, വാണിജ്യ നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് ജി ഡാറ്റ ആന്‍ഡ്രോയിഡ് സുരക്ഷിതമല്ല എന്ന തരത്തിലുള്ള വാദങ്ങള്‍ പുറത്തു വിടുന്നതെന്നാണ് ഒരു വിഭാഗം വിദഗ്ധരുടെ അഭിപ്രായം.
ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താവിന് പൂര്‍ണ സുരക്ഷിതത്വം നല്‍കുന്നില്ലെങ്കിലും ജി ഡാറ്റ ഫലങ്ങള്‍ പോലെ അത്ര അപകടകരമല്ല കാര്യങ്ങള്‍ എന്നും ഇവര്‍ വാദിക്കുന്നു.