ഭൂമിയെ കടന്ന് പോകുന്ന ചന്ദ്രന്‍ - ഈ ചിത്രത്തിന്‍റെ രഹസ്യം

By Web Desk  |  First Published Jul 14, 2016, 2:58 AM IST

നാസയുടെ എന്‍ഒഎഎ ഡീപ് സ്പൈസ് ഓബ്സര്‍വെറ്ററി (ഡിസ്കവര്‍) എടുത്ത ചിത്രം കണ്ടാല്‍ നാം ആദ്യം ഫോട്ടോഷോപ്പ് എന്ന് പറയും. ഭൂമിയെ കടന്ന് പോകുന്ന ചന്ദ്രന്‍റെ ചിത്രമാണ് ഇത്. ഇതിന്‍റെ വീഡിയോ നാസ തങ്ങളുടെ ഔദ്യോഗിക യൂട്യൂബ് അക്കൗണ്ടിലൂടെ പുറത്തുവിട്ടു. ഈ വര്‍ഷം രണ്ടാമത്തെ തവണയാണ് ഡിസ്കവര്‍ ഇത്തരം ഒരു ചിത്രം പകര്‍ത്തുന്നത്. 

Latest Videos

undefined

ജൂലൈ 5നാണ് ഈ ചിത്രം പകര്‍ത്തിയത് എന്നാണ് ഡിസ്കവര്‍ പ്രോജക്ട് മേധാവി ആദം സ്ബ്ബോ ഇറക്കിയ പത്രകുറിപ്പില്‍ പറയുന്നു. ലൂണാല്‍ ഫോട്ടോബോംബ് എന്നാണ് ഇത്തരം ചിത്രത്തെ നാസ വിശേഷിപ്പിക്കുന്നത്. ഇര്‍ത്ത് പോളിക്രോമാറ്റിക്ക് ഇമേജിംഗ് ക്യാമറ (EPIC) എന്ന ക്യമറയുമായി ഭൂമിയില്‍ നിന്നും 1,609,344 കിലോമീറ്റര്‍ അകലെയാണ് ഡിസ്കവര്‍ ഭൂമിയെ വലം വയ്ക്കുന്നത്. 

സൗരവാതങ്ങള്‍ നിരീക്ഷിക്കുക, നാഷണല്‍ ഓഷ്യാനിക്ക് ആന്‍റ് അറ്റ്മോസ്ഫീയര്‍ ആഡ്മിനിട്രേഷന്‍റെ നിരീക്ഷണ ദൗത്യങ്ങള്‍ എന്നിവയാണ് പ്രധാനമായും ഡിസ്കവര്‍ ചെയ്യുന്നത്.

click me!