ആദ്യത്തെ ലൈംഗിക ബന്ധം; ഈ 5 തെറ്റിദ്ധാരണകള്‍ മാറ്റി വയ്ക്കണം

By Web Desk  |  First Published Oct 10, 2017, 8:28 AM IST

കൃത്യമായ ലൈംഗിക വിദ്യഭ്യാസത്തിന്‍റെ അഭാവം ഏറെ പ്രശ്നം സൃഷ്ടിക്കുന്ന സമൂഹമാണ് ഇന്നുള്ളത്. വളരെ അതിശയോക്തി നിറഞ്ഞതും ഒരു അടിസ്ഥാനവുമില്ലാത്ത പലതും ലൈംഗിക ബന്ധത്തെക്കുറിച്ച് കരുതുന്നവര്‍ ധാരളമാണ്. ഇതില്‍ വിദ്യാഭ്യാസമുള്ളവരും വിദ്യാഭ്യാസമില്ലാക്കവരും ഉള്‍പ്പെടുന്നു എന്നത് ഒരു സത്യമാണ്. ആദ്യത്തെ ലൈംഗിക ബന്ധത്തിന് മുന്‍പ് തിരുത്തേണ്ട ചില തെറ്റിദ്ധാരണകള്‍ ഇവയാണ്. 

ആദ്യത്തെ തവണ സ്ത്രീകള്‍ക്ക് രക്തം പൊടിയണം-  വളരെ വര്‍ഷങ്ങളായി  സൂക്ഷിച്ചുവരുന്ന ഒരു തെറ്റിദ്ധാരണയാണിത്. ആദ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ സ്ത്രീകള്‍ക്ക് രക്തം വരണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ഇവയെല്ലാം ഒരോ സ്ത്രീകളുടെയും ശരീരപ്രകൃതിയെ അനുസരിച്ചുള്ളവയാണ്. സൈക്ലിംഗ്, നൃത്തം തുടങ്ങിയവ ചെയ്യുന്നവരില്‍ ശരീരം അല്‍പ്പം അയഞ്ഞതായിരിക്കും . അതിനാല്‍ ആദ്യത്തെ ലൈംഗീകബന്ധത്തില്‍ രക്തം വരണമെന്നില്ല. രക്തവും കന്യകാത്വവും തമ്മില്‍ കാര്യമായ ബന്ധമൊന്നുമില്ലെന്ന് സാരം.

Latest Videos

undefined

സ്ത്രീകള്‍ക്ക് വേദന അനുഭവിക്കേണ്ടിവരും - ആദ്യത്തെ തവണ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അല്‍പ്പം വേദനയുണ്ടയേക്കാം. എന്നാല്‍ ഇത് അല്‍പ്പനേരത്തേക്ക് മാത്രമായിരിക്കും. പരസ്പരമുള്ള സ്‌നേഹം ഈ വേദനയില്ലാതാക്കും.

ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് ആസ്വാദനം ഇല്ലാതാക്കും- കോണ്ടം പോലുള്ള ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് ആദ്യത്തെ തവണ അല്‍പ്പം ബുദ്ധിമുട്ടായും തോന്നാം. ഉള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ അല്‍പ്പം പ്രയാസം അനുഭവപ്പെട്ടേക്കാം. എന്നാല്‍ കോണ്ടം ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഈ പ്രയാസം ഒരു വിഷയമേ അല്ല.

സ്‌ക്രീനില്‍ കാണുന്ന അത്ഭുതം കിടക്കയില്‍ പ്രതീക്ഷിക്കരുത്-  പോണ്‍ ചിത്രങ്ങളും മറ്റും കാണുന്നവിധമുള്ള പ്രകടനം പങ്കാളിയില്‍ നിന്നും പ്രതീക്ഷിക്കരുത്. കാരണം ഇവയെല്ലാം അതിശയോക്തി കലര്‍ന്ന ദൃശ്യങ്ങളാണ്. യഥാര്‍ത്ഥജീവിതത്തില്‍ പുരുഷനും സ്ത്രീക്കും അതുപോലൊന്നും ചെയ്യാന്‍ സാധിക്കില്ല എന്ന് മനസ്സിലാക്കുക.

അവയവത്തിന്‍റെ വലിപ്പം പ്രശ്‌നമല്ല- സ്ത്രീകളുടെയും പുരുഷന്റെയും അവയവങ്ങളുടെ വലിപ്പവും ആസ്വാദനവും തമ്മില്‍ ഒരുബന്ധവുമില്ല എന്ന് വിദഗ്ദ്ധര്‍ ആവര്‍ത്തിച്ച് പറയുന്നു. പുരുഷന്മാരുടെ അവയവത്തിന് വലിപ്പം കൂടിയാല്‍ സ്ത്രീകള്‍ക്ക് വേദനിക്കാനും സാധ്യതയുണ്ട്.

click me!