ഗൂഗിളിന്‍റെ തെറ്റ് ചൂണ്ടിക്കാണിച്ച് മലയാളി ബാലന്‍: തേടിയെത്തിയിരിക്കുന്നത് സ്വപന നേട്ടം

By Web Desk  |  First Published Aug 28, 2017, 3:37 PM IST

മൂവാറ്റുപുഴ: ഗൂഗിളിന്‍റെ ഡാറ്റാബോസില്‍ സുക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കുമെന്ന കണ്ടെത്തലുമായി മൂവാറ്റുപുഴ സ്വദേശി ഹരി ശങ്കര്‍. ഏറ്റവും വലിയ സെര്‍ച്ച് എന്‍ജിനായ ഗൂഗിളില്‍ വ്യക്തികള്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍ സുരക്ഷിതമല്ലെന്നാണ് ഹരി ശങ്കര്‍ പറയുന്നത്. ഗൂഗിളിന്‍റെ തെറ്റ് ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന് ഹരി ശങ്കറിനെ തേടിയെത്തിയത് സ്വപ്ന നേട്ടമാണ്. ഹാള്‍ ഓഫ് ഫെയിം നല്‍കി ഗൂഗിള്‍ കുട്ടിയെ ആദരിച്ചിരിക്കുകയാണ്.

പ്രധാന ഡൊമെയ്നുകളിലെയും ഡിവൈസുകളിലെയും പിഴവുകള്‍ കണ്ടെത്തുന്ന എത്തിക്കല്‍ ഹാക്കര്‍മാര്‍ക്കും ടെക്കികള്‍ക്കും നല്‍കാറുള്ള ഗൂഗിള്‍ ഹാള്‍ ഫെയിം ആണ് ഹരി ശങ്കറിനെ തേടിയെത്തിയിരിക്കുന്നത്. കണ്ടെത്തുന്ന തെറ്റുകളുടെ കൃത്യത അനുസരിച്ചാണ് ഹാള്‍ ഓഫ് ഫെയിം നല്‍കാറ്. ഹാള്‍ ഓഫ് ഫെയിം ലിസ്റ്റിലെ പതിനാറാം പേജിലാണ് ഹരി ശങ്കറിന്‍റെ പേര്. മറ്റ് മലയാളികളുടെ പേരും ഈ പട്ടികയില്‍ ഉണ്ടെങ്കിലും ഹരി ശങ്കറാണ് ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി.

Latest Videos

 തെറ്റു കണ്ടെത്തുന്നവര്‍ക്ക് ഹാള്‍ ഓഫ് ഫെയിം നല്‍കുക മാത്രമല്ല പ്രതിഫലവും ഗൂഗിള്‍ നല്‍കും. കല്ലൂര്‍ക്കാട് എസ്എഎച്ച്എസ്എസില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ഹരി ശങ്കര്‍. എത്തിക്കല്‍ ഹാക്കിങ്ങിനോടുള്ള താല്‍പ്പര്യം കൊണ്ട് ഒഴിവു സമയങ്ങളില്‍ യൂട്യൂബ്,  ഗൂഗിള്‍ സെര്‍ച്ച് എന്നിവയുടെ സഹായത്തോടെയാണ് ഹാക്കിങ്ങ് പഠിച്ചത്. ഗൂഗളിന്‍റെ ഹാള് ഓഫ് ഫെയിം പട്ടികയില്‍ ഉള്‍പ്പെടുന്നതിന് മുമ്പ് ഇന്‍റല്‍, മീഡിയഫയര്‍ എന്നീ കമ്പിനികളുടെ അംഗീകാരവും ഹരിശങ്കറിന് ലഭിച്ചിട്ടുണ്ട്.

click me!