20000 കോടി രൂപ വിപണിയില്‍ ഇറക്കാന്‍ ജിയോ

By Web Desk  |  First Published Apr 4, 2018, 2:56 PM IST
  • 20000 കോടി രൂപ സ്വരൂപിച്ച് 5ജി നെറ്റ്വര്‍ക്ക് രൂപീകരിക്കാന്‍ റിലയന്‍സ് ജിയോ ഒരുങ്ങുന്നു

മുംബൈ: 20000 കോടി രൂപ സ്വരൂപിച്ച് 5ജി നെറ്റ്വര്‍ക്ക് രൂപീകരിക്കാന്‍ റിലയന്‍സ് ജിയോ ഒരുങ്ങുന്നു.  കുറഞ്ഞ തുകയ്ക്ക്  കൂടുതല്‍ ഡാറ്റ എന്ന 4ജിയില്‍ നടപ്പിലാക്കിയ വിജയകരമായ ഫോര്‍മുല 5ജി രംഗത്തും പരീക്ഷിക്കാനുള്ള നീക്കത്തിലാണ് ജിയോ എന്നാണ് റിപ്പോര്‍ട്ട്. . വരിക്കാരുടെ എണ്ണം വര്‍ധിച്ചതോടെ നെറ്റ്വര്‍ക്ക് വേഗത കുറഞ്ഞു എന്ന വ്യാപക പരാതിയും ഉയരുന്നുണ്ട്. ഇതിന് പരിഹാരം കാണാന്‍ കൂടുതല്‍ ടവറുകളും ഒപ്റ്റിക്കൽ ഫൈബര്‍ കേബിളുകളും സ്ഥാപിക്കാനാണ് ജിയോ പണം മുടക്കുക.

നിലവില്‍ ജിയോ പ്രൈം അംഗത്വമുള്ള ഉപയോക്താക്കള്‍ക്കാണ് പുതിയ സേവനം ലഭ്യമാകുക. ഇവര്‍ പുതിയ സേവനങ്ങള്‍ക്ക് അധിക പണം നല്‍കേണ്ടതില്ല. ജിയോ പ്രൈം സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് 99 രൂപ മുടക്കി അതിന് അംഗത്വം എടുക്കാവുന്നതാണ്. 

Latest Videos

പ്രൈം അംഗത്വത്തിന് കീഴില്‍ പുതിയ ആനുകൂല്യങ്ങള്‍ അവതരിപ്പിക്കാനും ജിയോ പദ്ധതിയിടുന്നുണ്ട്. കടം വീട്ടാനും സ്‌പെക്ട്രം ഫീസ് ബാധ്യത തീര്‍ക്കാനുമായി 16,500 കോടി രൂപ സമാഹരിക്കാന്‍ എയര്‍ടെലും തീരുമാനിച്ചിട്ടുണ്ട്.

click me!