മോട്ടോ 360യുടെ ഉത്പാദനം പൂര്‍ണ്ണമായും നിര്‍ത്തുന്നു

By Web Desk  |  First Published Dec 2, 2016, 5:44 AM IST

മോട്ടോ ബ്രാന്‍റിലുള്ള സ്മാര്‍ട്ട് വാച്ച് മോട്ടോ 360യുടെ ഉത്പാദനം പൂര്‍ണ്ണമായും നിര്‍ത്തുന്നു. മോട്ടോ ബ്രാന്‍റിന്‍റെ ഇപ്പോഴുള്ള ഉടമസ്ഥര്‍ ലെനോവ ഈ കാര്യത്തില്‍ തീരുമാനം എടുത്തു കഴിഞ്ഞതായി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിപണിയിലെ സാധ്യതകള്‍ മുതലാക്കുവാന്‍ സാധിക്കാത്തതാണ് മോട്ടോ 360 യുടെ ഉത്പാദനം നിര്‍ത്താനുള്ള തീരുമാനത്തില്‍ ലെനോവയെ എത്തിച്ചത്.

സ്മാര്‍ട്ട് വാച്ചുകള്‍ മികച്ച ഭാവിയുള്ള സ്മാര്‍ട്ട് ഗാഡ്ജറ്റാണ് എന്ന് ടെക് ലോകം വിലയിരുത്തുന്നതിനിടയിലാണ് ലെനോവയുടെ നീക്കം എന്നതാണ് ശ്രദ്ധേയം. അതേ സമയം ആന്‍ഡ്രോയ്ഡ് അധിഷ്ഠിത സ്മാര്‍ട്ട് വാച്ചുകളുടെ പ്രവര്‍ത്തനം വലിയ മെച്ചമില്ലെന്ന റിപ്പോര്‍ട്ട് മുന്‍പും ഉയര്‍ന്നിട്ടുണ്ട്. ആപ്പിള്‍ വാച്ചിന്‍റെ പുതിയ പതിപ്പ് എത്താന്‍ ഇരിക്കെയാണ് മോട്ടോയുടെ നീക്കം.

Latest Videos

2016 ലെ ആദ്യപാദത്തില്‍ 2.7 മില്ല്യണ്‍ മോട്ടോ 360 വാച്ചുകള്‍ വിറ്റെങ്കില്‍ ഇത് മൂന്നാം പാദത്തില്‍ എത്തുമ്പോള്‍ 51 ശതമാനം കുറവ് രേഖപ്പെടുത്തിയെന്നാണ് ഇന്‍റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍റെ കണക്കുകള്‍ പറയുന്നത്.

click me!