ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍റെ പഠന പ്രകാരം 2014 മുതല്‍ 2019വരെ ഏറ്റവും കൂടുതല്‍ ട്വിറ്റര്‍ ഫോളോവേര്‍സ് നഷ്ടം സംഭവിച്ച രാഷ്ട്രീയ നേതാവ് നരേന്ദ്രമോദിയാണ്
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ലക്ഷക്കണക്കിന് ഫോളോവേര്‍സ് അപ്രത്യക്ഷമായെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 2018വരെയുള്ള കണക്ക് പ്രകാരം മോദിക്ക് ഒരു ലക്ഷം ഫോളോവേര്‍സിനെ നഷ്ടമായിട്ടുണ്ട്. വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ ശക്തമായ നടപടി ട്വിറ്റര്‍ എടുക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നടപടി എന്നാണ് റിപ്പോര്‍ട്ട്.
ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍റെ പഠന പ്രകാരം 2014 മുതല്‍ 2019വരെ ഏറ്റവും കൂടുതല്‍ ട്വിറ്റര്‍ ഫോളോവേര്‍സ് നഷ്ടം സംഭവിച്ച രാഷ്ട്രീയ നേതാവ് നരേന്ദ്രമോദിയാണ്. 2018 ജൂണില്‍ മോദിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും 3 ലക്ഷം പേര് അപ്രത്യക്ഷരായിരുന്നു. ഈ പഠനത്തില്‍ ഇന്ത്യയിലെ 925 രാഷ്ട്രീയ നേതാക്കളുടെ ട്വിറ്റര്‍ അക്കൌണ്ടുകള്‍ പഠന വിധേയമാക്കി.മറുവശത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുലിനും ഉണ്ടായിരുന്നു ഇല്ലാത്ത 20,000 ഫോളേവേഴ്‌സ്.
undefined
എന്തായാലും വന്‍ നഷ്ടം ട്വിറ്ററിനായിരുന്നു. വ്യാജന്മാരെ തൂത്തുവാരി വൃത്തിയാക്കിയപ്പോള്‍ സൈറ്റില്‍ നിന്നും പോയത് 24 ലക്ഷം അക്കൗണ്ടുകളാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം പ്രധാനമന്ത്രിക്കും പ്രതിപക്ഷ നേതാവിനും മാത്രമല്ല. ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായ്ക്കും കേന്ദ്രമന്ത്രി കിരണ്‍ റിജുവിനും അനുരാഗ് താക്കൂറിനും ഭൂപേന്ദ്ര യാദവിനുമെല്ലാം വന്‍തോതില്‍ ഫോളോവേഴ്‌സ് ഇല്ലാതായി.
അടുത്തിടെയാണ് നിര്‍ജീവമായ അക്കൌണ്ടുകള്‍ അവസാനിപ്പിക്കാനുള്ള ശ്രമം ട്വിറ്റര്‍ ആരംഭിച്ചത്. ട്വിറ്ററിന് പുറമേ ഫേസ്ബുക്കും, ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പും ഇത്തരത്തിലുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഒരോ മാസത്തിലും 20 ലക്ഷത്തോളം അക്കൗണ്ടുകള്‍ വാട്ട്സ്ആപ്പില്‍ നിന്നും നീക്കം ചെയ്തു കൊണ്ടിരിക്കുന്നതായി വാട്ട്സ്ആപ്പിന്‍റെ വെളിപ്പെടുത്തല്‍.