ബീജിങ്: ചൈനീസ് സൈന്യത്തെ ശത്രുക്കളെ കാലും ഇപ്പോൾ ബുദ്ധിമുട്ടുണ്ടാക്കുന്നത് കിങ് ഓഫ് ഗ്ലോറി എന്ന ഓൺലൈൻ ഗെയിമാണ്. പീപ്പിൾ ലിബറേഷൻ ആർമിയിലെ യുവസൈനികരിൽ പലരും ഇതിന് അടിമകളാണ്.
അവഗണിക്കാൻ സാധിക്കാത്ത സുരക്ഷാ ഭീഷണിയാണ് ഗെയിം ഉയർത്തുന്നത്. ആരാധകർ കൂടിയതോടെ കളിക്കാനുള്ള സമയത്തിൻ്റെ കാര്യത്തിൽ ഗെയിം നിർമാതാക്കളായ ടെൻസെൻ്റ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വളരെയേറെ ശ്രദ്ധ ആവശ്യമായ ഗെയിമാണിത്. ഈ ഗെയിം കളിക്കുന്ന സൈനികരിൽ പലരിലും ശ്രദ്ധക്കുറവുണ്ടാകാനിടയുണ്ടെന്ന് പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) ദിനപത്രത്തിൻ്റെ റിപ്പോർട്ടിൽ പറയുന്നു. പ്രതിദിനം 80 ദശലക്ഷം ആളുകളാണ് ചൈനയിൽ കിങ് ഓഫ് ഗ്ലോറി കളിക്കുന്നത്. കുട്ടികളിലും കൗമാരക്കാരിലും ഗെയിം സ്വാധീനം ചെലുത്തുന്നതായാണ് സൂചന.