ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ ഉണ്ടോ?; കണ്ടുപിടിക്കുന്ന ആപ്പ്

By Web Desk  |  First Published Apr 28, 2017, 7:08 AM IST

മുംബൈ: കുടുംബത്തിലെ അടുത്തവര്‍ മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ സൂക്ഷിക്കുന്ന അസ്വസ്തതയുണ്ടാക്കുന്ന കാര്യമാണ്, പ്രത്യേകിച്ച് കുട്ടികള്‍. ഇത്തരത്തിലുള്ള ശീലങ്ങള്‍ കണ്ടെത്തിയാല്‍ അവരെ വേഗം തിരുത്താം എന്നതാണ് പലപ്പോഴും മാതാപിതാക്കള്‍ ചിന്തിക്കുക. എന്നാല്‍ ഇതിനു പ്രതിവിധി വന്നു കഴിഞ്ഞു. കുട്ടികള്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാണുകയോ എടുക്കുകയോ ചെയ്താല്‍ അപ്പോള്‍ തന്നെ കണ്ടെത്താനുള്ള ആപ്പ് വരുന്നു. ഗാലറി ഗാര്‍ഡിയന്‍ എന്ന പേരില്‍ യിപ്പോ ടെക്‌നോളജീസ് എന്ന കമ്പനിയാണ് ആപ്പ് നിര്‍മ്മിക്കുന്നത്. 

കുട്ടികള്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ എടുക്കുകയോ കാണുകയോ ചെയ്താല്‍ മാതാപിതാക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ വരും. ആപ്ലിക്കേഷന്‍ അവാസാനവട്ട ഒരുക്കത്തിലാണെന്നും ഉടന്‍ തന്നെ പ്ലേസ്‌റ്റോറില്‍ ലഭ്യമാകുമെന്നും യിപ്പോ അറിയിച്ചു. കുട്ടികളുടെയും മാതാപിതാക്കളുടെയും ഫോണില്‍ ഗാര്‍ഡിയന്‍ ആപ്പ് ഇന്‍സ്‌റ്റോള്‍ ചെയ്ത ശേഷം ഫോണുകള്‍ പെയര്‍ ചെയ്താല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിച്ചു തുടങ്ങും. 

Latest Videos

undefined

കുട്ടികളുടെ ഫോണില്‍ ചൈല്‍ഡ് എന്ന ഓപ്ഷനും മാതാപിതാക്കളുടെ ഫോണില്‍ പാരന്‍റ് എന്ന ഓപ്ഷനും സെലക്ട് ചെയ്താല്‍ മതി. 
കുട്ടികളുടെ ഫോണില്‍ എടുക്കുന്ന എല്ലാ ഫോട്ടോയും ആപ്പ് സ്‌കാന്‍ ചെയ്യും ഇതില്‍ അശ്ലീല ഫോട്ടോകള്‍ കണ്ടെത്തിയാല്‍ മാതാപിതാക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ എത്തും.

 

click me!