ഒരു കമ്പ്യൂട്ടര്‍ ആദ്യമായി കിട്ടിയപ്പോള്‍ നിങ്ങള്‍ തുടങ്ങിയ ആപ്ലികേഷന്‍ ഏതാണ്. ഭൂരിഭാഗത്തിന്‍റെയും ഉത്തരം എംഎസ് പെയ്ന്‍റ് എന്നായിരിക്കും. എന്നാല്‍ പെയ്ന്‍റ് വിടവാങ്ങുന്നു. വിൻ്റോസ് 10ൽ നിന്നും മൈക്രോസോഫ്റ്റ് പെയ്ൻ്റ് ഉടൻ നീക്കം ചെയ്യും. കമ്പിനിയിൽ നിന്നും ഔദ്ധ്യോഗികമായി ഒരു നോട്ടീസ് വരുന്നവരെ വിൻ്റോസ് 10ൽ പെയ്ൻ്റ് സോഫ്റ്റ് വെയർ ലഭിക്കുകയുളളൂ. മൈക്രോസോഫ്റ്റ് പെയിൻ്റ് ഒപ്പറേറ്റിങ് സോഫ്റ്റ് വയറിൽ കാര്യമായ വികസനമോ പുതിയ ഫീച്ചറകളോ ഇല്ലാത്തതിനാലാണ് ഇവ ഒഴിവാക്കുന്നതെന്നാണ് കമ്പനിയുടെ വാദം.
പുറത്തിറക്കി 32 വർഷത്തിന് ശേഷമാണ് പെയ്ൻ്റ് സോഫ്റ്റ് വെയർ മൈക്രോ സോഫ്റ്റ് ഒഴിവാക്കുന്നത്. 1985ലാണ് മൈക്രോസോഫ്റ്റ് പെയിൻ്റ് രംഗത്തിറങ്ങിയത്. ചിത്രങ്ങൾ വരക്കുന്നതിനും എഡിറ്റ് ചെയ്യുന്നതിനുമാണ് മൈക്രോസോഫ്റ്റ് പെയ്ന്റ് ഉപയോഗിക്കുന്നത്.
ഇനി പെയ്ന്റ് സോഫ്റ്റ് വെയർ വിന്റോസ് സ്റ്റോറിൽ മാത്രമേ ലഭിക്കുകയുളളൂ. കഴിഞ്ഞ വർഷം പെയ്ൻ്റ് സോഫ്റ്റ് വെയറില്‍ 3ഡി ചിത്രങ്ങൾ വരയ്ക്കാനുള്ള സംവിധാനം മൈക്രോ സോഫ്റ്റ് കൊണ്ടുവന്നിരുന്നു. എന്തായാലും ഒരു തലമുറയ്ക്ക് മൈക്രോ സോഫ്റ്റ് പെയ്ന്റ് സോഫ്റ്റ് വെയർ ഗൃഹാതുരത്വമുണർത്തുന്ന ഒരു ഓർമ്മയാകും.