കൈസലാ വരുന്നു വാട്ട്സ്ആപ്പിന് വെല്ലുവിളിയുമായി

By Web Desk  |  First Published Jul 28, 2017, 11:29 PM IST

വാട്ട്സ്ആപ്പിന് വെല്ലുവിളി ഉയര്‍ത്തി മൈക്രോസോഫ്റ്റിന്‍റെ പുതിയ  ആപ്ലിക്കേഷന്‍ എത്തുന്നു. കൈസലാ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് വാട്‌സ്ആപ്പിലെ പോരായ്മകള്‍ കണ്ടുപിടിച്ച് അവ പരിഹരിച്ചാണ് പുറത്തിറക്കുന്നത്.  വാട്ട്‌സ്ആപ്പിന്റെ ഏറ്റവും വലിയ പോരായ്മ്, ഗ്രൂപ്പിലെ അംഗങ്ങളുടെ പരിമിതിയാണ്. നിലവില്‍ 256 പേര്‍ക്ക് മാത്രമേ അംഗത്വം എടുക്കാന്‍ കഴിയുകയുള്ളൂ. 

എന്നാല്‍, നിയന്ത്രണങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ ആയിരിക്കും കൈസാല ഉപയോഗിക്കാന്‍ കഴിയുക എന്നാണ് ടെക്ക് ലോകത്തുനിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതിന് പുറമെ പോളുകള്‍ സംഘടിപ്പിക്കുന്നതിനും ഡോക്യുമെന്റ്‌സ് അയക്കുന്നതിനും ഇതില്‍ സൗകര്യമുണ്ട്. ഈ വര്‍ഷം തന്നെ 'കൈസാല' പുറത്തിറക്കാനാണ് മൈക്രോസോഫ്റ്റ് പദ്ധതിയിട്ടിരിക്കുന്നത്. ആന്‍ഡ്രോയ്ഡിലും ഐഓഎസിലും മാത്രമാണ് ആപ്പ് ആദ്യഘട്ടത്തില്‍ ലഭ്യമാകുക.

Latest Videos

click me!