മുംബൈ: ഇന്ത്യയ്ക്കുവേണ്ടി മാത്രം തയാറാക്കിയിരിക്കുന്ന സ്കൈപ് ലൈറ്റ് ആപ് മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു. രാജ്യ ത്തിനുള്ളിൽ ആധാർ ഉപയോഗിച്ച് വീഡിയോ കോളിംഗ് നടത്താമെന്നതാണ് ഇതിന്റെ പ്രത്യേകത. കോളിംഗ് സമയത്ത് ഇരു ഭാഗത്തെയും വ്യക്തികളുടെ വിശദവിവരങ്ങൾ മനസിലാക്കാൻവേണ്ടിയാണ് ഈ സംവിധാനം.
"വെരിഫൈ ആധാർ ഐഡന്റിറ്റി' ഓപ്ഷൻ വഴി ഉപയോക്താക്കൾക്ക് ആധാർ വിവരങ്ങൾ പങ്കുവയ്ക്കാം. കോൾ ബന്ധം മുറിയുന്പോൾ ആധാർ വിവരങ്ങൾ സ്കൈപ്പിൽനിന്നു മായ്ക്കപ്പെടുകയും ചെയ്യും. ആൻഡ്രോയിഡ് ഫോണുകൾക്കുവേണ്ടി തയാറാക്കിയിരിക്കുന്ന സ്കൈപ് ലൈറ്റ് വഴി ലാൻഡ്ലൈൻൻ, മൊബൈൽ കോളുകളും സാധ്യമാകും.