ആൻഡ്രോയിഡ് ഫോണുകൾക്ക് വിലക്കുമായി മൈക്രോസോഫ്റ്റ് ചൈന, ഐ ഫോണിലേക്ക് മാറാൻ നിർദ്ദേശം

By Web Team  |  First Published Jul 9, 2024, 12:09 PM IST

ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്ന ജീവനക്കാർക്കും ഐഫോൺ 15 സ്ഥാപനം നൽകുമെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്


ബീജിംഗ്: ആൻഡ്രോയിഡ് ഫോണുകൾക്ക് വിലക്കുമായി മൈക്രോസോഫ്റ്റ് ചൈന. സെപ്തംബറിനുള്ളിൽ ഐ ഫോൺ വാങ്ങണമെന്നാണ് ജീവനക്കാർക്ക് മൈക്രോസോഫ്റ്റ് ചൈന നൽകിയിരിക്കുന്ന നിർദ്ദേശം. ഇത് സംബന്ധിച്ച ആഭ്യന്തര സന്ദേശം ജീവനക്കാർക്ക് നൽകിയതായാണ് അന്തർദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. 

മൈക്രോസോഫ്റ്റിന്റെ ഹോങ്കോങ്ങ് ജീവനക്കാർക്കും സമാന നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ട്. ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്ന ജീവനക്കാർക്കും ഐഫോൺ 15 സ്ഥാപനം നൽകുമെന്നാണ് ദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വാവെയ്, ഷവോമി അടക്കമുള്ള ചൈനീസ് ബ്രാൻഡുകളുടെ ആൻഡ്രോയിഡുകൾക്കും വിലക്ക് ബാധകമാണ്. ഐഫോണില്ലാത്ത ജീവനക്കാർക്ക് സ്ഥാപനത്തിൽ നിന്ന് ഫോൺ ലഭ്യമാക്കാൻ പ്രത്യേക സംവിധാനവും ഏർപ്പാടാക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. 

Latest Videos

undefined

ഗൂഗിൾ പ്ലേ സ്റ്റോർ ചൈനയിൽ ലഭ്യമാകാത്തതാണ് തീരുമാനത്തിന്റെ പ്രധാന കാരണമെന്നാണ് റിപ്പോർട്ട്. മൈക്രോ സോഫ്റ്റിന് നിയന്ത്രിത അനുമതി മാത്രമാണ്  ഇത്തരം പ്ലാറ്റ്ഫോമുകളിലേക്ക് നിലവിൽ ലഭ്യമായിട്ടുള്ളത്. ഐഫോണിൽ മൈക്രോസോഫ്റ്റ് ഒതെന്റിക്കേറ്റർ പാസ്വേർഡ് മാനേജർ, ഐഡന്റിന്റി പാസ് ആപ്പ് എന്നിവ യഥേഷ്ടം ഉപയോഗിക്കാൻ സാധിക്കും. 

ഇതിലൂടെ ഫോണിലൂടെ തന്നെ ജീവനക്കാരുടെ ബയോമെട്രിക് അനുമതികൾ നൽകാനാവും. സൈബർ സുരക്ഷാ മേഖലയിലെ ആശങ്കകളെ ഒരു പരിധി വരെ ഇത്തരത്തിൽ മറികടക്കാനാവുമെന്നാണ് മൈക്രോസോഫ്റ്റ് പ്രതീക്ഷിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!