ന്യൂയോര്‍ക്ക്: ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് വിഭാഗം നിര്‍ത്താന്‍ ഫേസ്ബുക്ക് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച നിര്‍ദേശം ഫേസ്ബുക്ക് സ്ഥാപകനും മേധാവിയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് നല്‍കിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഫേസ്ബുക്ക് വികസിപ്പിച്ച ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് ചാറ്റ്ബോട്ട്സ് തമ്മില്‍ സംസാരിക്കാന്‍ ഭാഷയുണ്ടാക്കി എന്ന് കണ്ടെത്തിയതോടെയാണ് പദ്ധതി അവസാനിപ്പിക്കാന്‍ ഫേസ്ബുക്ക് നിര്‍ബന്ധിതമായത്. ഇത്തരത്തില്‍ ഗവേഷകര്‍ക്ക് മനസിലാകാത്ത ഭാഷയിലേക്ക് ഈ ചാറ്റ്ബോട്ടുകളുടെ സംസാരം മാറുകയും, മനുഷ്യ ചിന്തയ്ക്ക് പുറത്ത് മറ്റൊരു ഇന്‍റലിജന്‍റ് ലോകം ഉടലെടുക്കാനും സാധ്യതയുണ്ട്.
undefined
ബോബ് ആലീസ് എന്നീ ചാറ്റ്ബോട്ടുകളാണ് ഗവേഷകര്‍ക്ക് മനസിലാകാത്ത ഭാഷയില്‍ സംസാരിക്കാന്‍ ആരംഭിച്ചത് അവരുടെ ഒരു സംഭാഷണ ശകലം ഇങ്ങനെയായിരുന്നു
Bob: “I can can I I everything else.”
Alice: “Balls have zero to me to me to me to me to me to me to me to me to.”
ഇത്തരത്തിലുള്ള അപകടം ഒഴിവാക്കാനാണ് നീക്കം. മറ്റൊരു ടെക് കമ്പനിയായ ടെസ്ലയുടെ മേധാവി ഇലോണ്‍ മസ്ക് ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് മനുഷ്യകുലത്തിന് ഉപദ്രവമാകും എന്ന് പ്രസ്താവിച്ചിരുന്നു. ഇത് ടെക് ലോകത്ത് ഏറെ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കി. ഇതിന് എതിരെ എന്തുകൊണ്ട് മനുഷ്യന്‍റെ ഭാവിക്ക് ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് വേണം എന്ന് പറഞ്ഞ് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫേസ്ബുക്ക് ലൈവ് സ്ട്രീം പോലും നടത്തി.
എന്നാല്‍ ഇതിനോട് പ്രതികരിച്ച ഇലോണ്‍ മസ്ക് ഈ വിഷയത്തില്‍ മാര്‍ക്കിന്‍റെ അറിവ് പരിമിതമാണെന്നാണ് പ്രതികരിച്ചത്. അതിന് പിന്നാലെയാണ് ഫേസ്ബുക്ക് എഐ പ്രോജക്ടുകള്‍ അവസാനിപ്പിക്കുന്നത്. എന്നാല്‍ പൂര്‍ണ്ണമായും എഐ പദ്ധതികള്‍ അവസാനിപ്പിച്ചോ എന്നത് സംബന്ധിച്ച് ഫേസ്ബുക്ക് മറുപടി നല്‍കുന്നില്ല.
കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ഗൂഗിള്‍ വികസിപ്പിച്ച എഐ സിസ്റ്റവും ഗവേഷകര്‍ക്ക് മനസിലാകാത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു. ഇതിന് ശേഷം ഗൂഗിള്‍ കൂടുതല്‍ കരുതലോടെയാണ് ഈ മേഖലയെ സമീപിക്കുന്നത്.