തന്റെ വ്യക്തിവിവരങ്ങളും ചോർത്തിയെന്ന് സുക്കർബർഗ്

By Web Desk  |  First Published Apr 12, 2018, 7:29 AM IST
  • തന്റെ വ്യക്തിവിവരങ്ങളും  ചോർത്തി
  • സുക്കർബർഗ്

തന്റെ വ്യക്തിവിവരങ്ങളും കേംബ്രിജ് അനലിറ്റിക്ക ചോർത്തിയെന്ന് ഫെയ്സ്ബുക് സിഇഒ മാർക്ക് സുക്കർബർഗ്. ഇന്ത്യൻ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം അറിയാമെന്നും ഇനിയങ്ങോട്ട് സൂക്ഷ്മത പുലർത്തുമെന്നും സക്കർബർഗ് വ്യക്തമാക്കി.

കേംബ്രിഡ്ജ് അനലറ്റിക്ക ചോർത്തിയ 87 മില്യൺ ഫെയ്സ്ബുക് ഉപയോക്താക്കളുടെ പട്ടികയിൽ തന്റേതും ഉൾപ്പെടുന്നാണ് സക്കർബർഗ് വെളിപ്പെടുത്തിയത്. യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് എനർജി ആൻഡ് കൊമേഴ്സ് കമ്മിറ്റിക്കുമുന്നിൽ ഹാജരായ സക്കർബർഗ് തുടർച്ചയായി രണ്ടാം ദിവസവും ചോദ്യങ്ങൾക്ക് മറുപടി നൽകി.  വരാന്‍പോവുന്ന ഇന്ത്യ, ബ്രിസീല്‍, ഹംഗറി തെരഞ്ഞെടുപ്പുകളുടെ പ്രധാന്യം ഫെയ്സ്ബുക്കിന് നന്നായി അറിയാം. തെരഞ്ഞെടുപ്പുകളുടെ സുതാര്യതയ്ക്കായി നല്ല നിലപാടുകളെടുത്ത് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കപ്പെടുന്ന വിവരങ്ങളിൽ ഉപയോക്താക്കൾക്ക് ആവശ്യമായ നിയന്ത്രണം ലഭിക്കുന്നില്ലെന്ന ഒരു കോൺഗ്രസ് അംഗത്തിന്റെ വിമർശനത്തെ സുക്കർബർഗ് തള്ളിക്കളഞ്ഞു.

Latest Videos

ഫെയ്സ്ബുക്കിൽ ആര് എപ്പോൾ എന്തു പങ്കുവയ്ക്കാനെത്തിയാലും അവർക്കു അവിടെവച്ചുതന്നെ എല്ലാം നിയന്ത്രിക്കാനാകും. അല്ലാതെ സെറ്റിങ്സിൽ കയറി മാറ്റേണ്ട കാര്യമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ചൊവ്വാഴ്ച അഞ്ച് മണിക്കൂർ ചോദ്യങ്ങളെ നേരിട്ട സക്കർബർഗ് രണ്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് യുഎസ് കോൺഗ്രസിനു മുന്നിൽ ഹാജരാകുന്നത്. കേംബ്രിഡ്ജ് അനലിറ്റിക്കയെന്ന ബ്രിട്ടീഷ് കമ്പനി കോടിക്കണക്കിന് അമേരിക്കക്കാരുടെ ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തിയെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് സുക്കര്‍ബര്‍ഗിനെ സെനറ്റ് വിളിച്ചുവരുത്തിയത്.

click me!