പോസ്റ്റിട്ട് മണിക്കൂറുകൾക്കുള്ളിൽ ഇ-ബേ ഉപയോക്താക്കൾ ഈ കാമുകിക്ക് വിലയിട്ടു തുടങ്ങി. ഒടുവിൽ കാമുകിക്ക് 68 ലക്ഷം രൂപവരെ വില നൽകാൻ ആളുകൾ എത്തിയതോടെ ഇ-ബേ അധികൃതർ തന്നെ ഈ പരസ്യം തങ്ങളുടെ സൈറ്റിൽനിന്ന് നീക്കം ചെയ്തു. വെബ്സൈറ്റിന്റെ നയങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരസ്യം പിൻവലിച്ചത്.
ലണ്ടന്‍: സാധനങ്ങളും സേവനങ്ങളും വിൽക്കാനും വാങ്ങാനും കഴിയുന്ന ഒരു ഓണ്‍ലൈൻ പ്ലാറ്റ്ഫോമാണ് ഇ-ബേ. എന്നാൽ സാധനങ്ങൾ വിൽക്കുന്നതിന് പകരം ബ്രിട്ടീഷുകാരനായ ഡെയില്‍ ലീക്ക്സ് എന്ന യുവാവാണ് കഴിഞ്ഞ ദിവസം ഇ-ബേയില്‍ വിൽക്കാൻവച്ചത് സ്വന്തം കാമുകിയെ. തമാശയ്ക്കാണ് ‘വിൽക്കാനുണ്ട്’ എന്ന അടിക്കുറിപ്പോടെ കാമുകിയുടെ പടം സഹിതം ഇ-ബേയിൽ പരസ്യം നൽകിയതെന്ന് ഈ യുവാവ് പറയുന്നു.
എന്നാൽ പോസ്റ്റിട്ട് മണിക്കൂറുകൾക്കുള്ളിൽ ഇ-ബേ ഉപയോക്താക്കൾ ഈ കാമുകിക്ക് വിലയിട്ടു തുടങ്ങി. ഒടുവിൽ കാമുകിക്ക് 68 ലക്ഷം രൂപവരെ വില നൽകാൻ ആളുകൾ എത്തിയതോടെ ഇ-ബേ അധികൃതർ തന്നെ ഈ പരസ്യം തങ്ങളുടെ സൈറ്റിൽനിന്ന് നീക്കം ചെയ്തു. വെബ്സൈറ്റിന്റെ നയങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരസ്യം പിൻവലിച്ചത്.
undefined
അതേസമയം താൻ നൽകിയ പരസ്യം വെറും തമാശയായി മാത്രമേ കാമുകി കരുതിയിട്ടുള്ളൂവെന്നും അതിൽ കാമുകി കെല്ലി ഗ്രീവ്സിന് പരിഭവമൊന്നുമില്ലെന്നുമാണ് കാമുകൻ അവകാശപ്പെടുന്നത്. ഇതുപോലുള്ള തമാശകൾ താൻ ദിവസവും കാണിക്കാറുണ്ടെന്നാണ് കാമുകൻ പറയുന്നത്. ഒരു വര്‍ഷമായി ലണ്ടനില്‍ താമസിക്കുകയാണ് ഇവര്‍.