പുതിയ നേട്ടം കൈവരിച്ച് ജിയോ

By Web Team  |  First Published Aug 29, 2018, 8:22 PM IST

എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, ബി.എസ്.എന്‍.എല്‍ എന്നീ കമ്പനികളെ പിന്തള്ളിയാണ് ജിയോ ഈ നേട്ടത്തില്‍ എത്തിയത്.


മുംബൈ: ദിനംപ്രതി പുതിയ നേട്ടങ്ങളുമായി കുതിക്കുന്ന റിലയന്‍സ് ജിയോ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് സര്‍വീസുകളുടെ പട്ടികയില്‍ ഒന്നാമതെത്തി. എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, ബി.എസ്.എന്‍.എല്‍ എന്നീ കമ്പനികളെ പിന്തള്ളിയാണ് ജിയോ ഈ നേട്ടത്തില്‍ എത്തിയത്.

ഏറ്റവും കുറഞ്ഞ നിരക്കും ശരാശരി വേഗമുള്ള 4 ജി നെറ്റ്‌വര്‍ക്കുമാണ് ജിയോയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. ജിയോഫോണില്‍ പോലും ഇന്റര്‍നെറ്റ് ലഭ്യമാക്കിയാണ് ജിയോയുടെ നേട്ടം. ഏറ്റവും കുറഞ്ഞ വിലയ്ക്ക്  രാജ്യത്തെ മൊത്തം ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണം ട്രായിയുടെ കണക്കുകള്‍ അനുസരിച്ച് 49.4 കോടിയാണ്. ഇതില്‍ ജിയോയുടെ പങ്കാളിത്തം 37.7 ശതമാനമാണ്. 2016 സെപ്റ്റംബറില്‍ തുടങ്ങിയ ജിയോയ്ക്ക് ഇപ്പോള്‍ 20 കോടിയോളം വരിക്കാരുണ്ട്. 

Latest Videos

എയര്‍ടെല്ലിലെ ഇന്റര്‍നെറ്റ് വരിക്കാരുടെ പങ്കാളിത്തം 23.5 ശതമാനമാണ്. എയര്‍ടെല്ലിന്റെ ഇന്റര്‍നെറ്റ് വരിക്കാര്‍ 11.6 കോടിയാണ്. എന്നാല്‍, വോഡഫോണും ഐഡിയയും ഒന്നിക്കുന്നതോടെ പങ്കാളിത്ത ശതമാന പട്ടികയില്‍ അവര്‍ കൂടുതല്‍ മുകളിലേയ്‌ക്കെത്തും. വോഡഫോണിന്റെ പങ്കാളിത്തം 15.4 ശതമാനവും ഐഡിയയുടേത് 9.5 ശതമാനവുമാണ്. ബി.എസ്.എന്‍.എല്ലിന്റെ ഇന്റര്‍നെറ്റ വരിക്കാര്‍ 31.4 ദശലക്ഷമാണ്.

click me!