മൊ​​ബൈ​​ൽ  ആ​​ധാ​​റു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ത്തു​​ന്ന​​വ​​ർ ശ്ര​​ദ്ധി​​ക്കുക

By Web Desk  |  First Published Nov 19, 2017, 2:12 PM IST

കൊച്ചി: മൊ​​ബൈ​​ൽ  ആ​​ധാ​​റു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ത്തു​​ന്ന​​വ​​ർ ശ്ര​​ദ്ധി​​ക്കുക.നിങ്ങളുടെ അനുവാദം ഇല്ലാതെ പേമെന്‍റ് ബാങ്ക് ആരംഭിക്കുന്നവര്‍ക്ക് ചിലപ്പോള്‍ അത് ബാധ്യതയാകും. മൊ​ബൈ​ൽ ക​മ്പനികള്‍ ന​ല്കു​ന്ന എം-​പൈ​സ, എ​യ​ർ​ടെ​ൽ മ​ണി തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ പേ​മെ​ന്‍റ് ബാ​ങ്കി​ന്‍റെ ഭാ​ഗ​മാ​ണ്. മൊ​ബൈ​ൽ ന​മ്പര്‍ ആ​ധാ​റു​മാ​യി ബ​ന്ധി​ക്കു​മ്പോള്‍ കമ്പനികള്‍ ഉ​പ​യോ​ക്താ​വ് ആ​വ​ശ്യ​പ്പെ​ടാ​തെ​യും അ​നു​വാ​ദ​മി​ല്ലാ​തെ​യും പേ​മെ​ന്‍റ് ബാ​ങ്ക് അ​ക്കൗ​ണ്ട് ആ​രം​ഭി​ക്കു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം. 

പേ​മെ​ന്‍റ് ബാ​ങ്കി​ൽ എ​യ​ർ​ടെ​ൽ അ​വ​രു​ടെ 23 ല​ക്ഷം ഉ​പ​യോ​ക്താ​ക്ക​ളു​ടെ പേ​രി​ൽ അ​നു​വാ​ദ​മി​ല്ലാ​തെ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചെ​ന്ന് ഏ​താ​നം ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് "ദി ​ഇ​ക്ക​ണോ​മി​ക് ടൈം​സ്' റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. എ​യ​ർ​ടെ​ൽ, വോ​ഡ​ഫോ​ൺ, റി​ല​യ​ൻ​സ്, ആ​ദി​ത്യ ബി​ർ​ള (ഐ​ഡി​യ) എ​ന്നീ മൊ​ബൈ​ൽ ക​ന്പ​നി​ക​ൾ​ക്ക് പേ​മെ​ന്‍റ് ബാ​ങ്ക് തു​ട​ങ്ങാ​ൻ റി​സ​ർ​വ് ബാ​ങ്ക് അ​നു​മ​തി ന​ല്കി​യി​ട്ടു​ണ്ട്.

Latest Videos

നേ​​ര​​ത്തെ ഉ​​ണ്ടാ​​യി​​രു​​ന്ന ബാ​​ങ്ക് അ​​ക്കൗ​​ണ്ടി​​ൽ ഗ്യാ​​സ് സ​​ബ്സി​​ഡി ല​​ഭി​​ക്കാ​​തെ വ​​ന്ന​​തോ​​ടെ ഉ​​പ​​യോ​​ക്താ​​ക്ക​​ൾ പ​​രാ​​തി ന​​ല്​​കി​​യ​​പ്പോ​​ഴാ​​ണ് സം​​ഭ​​വം പു​​റ​​ത്ത​​റി​​യു​​ന്ന​​ത്. അ​​വ​​സാ​​നം ആ​​ധാ​​ർ ലി​​ങ്ക് ചെ​​യ്യു​​ന്ന അ​​ക്കൗ​​ണ്ടി​​ലേ​​ക്കാ​​ണ് ഗ്യാ​​സ് സ​​ബ്സി​​ഡി ന​​ല്​​കു​​ക. ജൂ​ൺ ഒ​ന്പ​ത് മു​ത​ൽ 47 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ സ​ബ്സി​ഡി എ​യ​ർ​ടെ​ൽ മ​ണി​യി​ലെ വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലെ​ത്തി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

ഉ​​പ​​യോ​​ക്താ​​ക്ക​​ളു​​ടെ ആ​​വ​​ശ്യ​​പ്ര​​കാ​​ര​​മാ​​ണ് അ​​ക്കൗ​​ണ്ട് ആ​​രം​​ഭി​​ച്ച​​തെ​​ന്നാ​​ണ് എ​​യ​​ർ​​ടെ​​ൽ ക​​ന്പ​​നി​​യു​​ടെ വി​​ശ​​ദീ​​ക​​ര​​ണം. അ​​പ്പോ​​ൾ ഇ​​ത്ര​​യധി​​കം ഉ​​പ​​യോ​​ക്താ​​ക്ക​​ൾ പ​​രാ​​തി​​യു​​മാ​​യി എ​​ത്തി​​യ​​ത് എ​​ന്തുകൊണ്ട് എ​​ന്ന ചോ​​ദ്യം അ​​വ​​ശേ​​ഷി​​ക്കു​​ന്നു. ഫെ​​ബ്രു​​വ​​രി ആ​​റു​​വ​​രെ മൊ​​ബൈ​​ൽ ന​മ്പർ ആ​​ധാ​​റു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ത്താ​​ൻ സ​​മ​​യ​​മു​​ണ്ട്. എ​​ന്നാ​​ൽ, ക​​മ്പനികള്‍ ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് ഉ​​ട​​ൻ ആ​​ധാ​​റു​​മാ​​യി ബ​​ന്ധി​​പ്പി​​ക്ക​​ണം എ​​ന്ന സ​​ന്ദേ​​ശ​​മാ​​ണ് അ​​യ​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. 

ഉ​​പ​​യോ​​ക്താ​​ക്ക​​ളു​​ടെ വി​​വ​​രം യാ​​തൊ​​രു കാ​​ര​​ണ​​വ​​ശാ​​ലും ദു​​രു​​പ​​യോ​​ഗി​​ക്ക​​രു​​തെ​​ന്ന് കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ നി​​ർ​​ദേശം നി​​ല​​നി​​ൽ​​ക്കേ ത​​ന്നെ​​യാ​​ണ് അ​​ന​​ധി​​കൃ​​ത​​മാ​​യി മൊ​​ബൈ​​ൽ ക​​മ്പനികള്‍ പേ​​മെ​​ന്‍റ് ബാ​​ങ്ക് അ​​ക്കൗ​​ണ്ട് ആ​​രം​​ഭി​​ക്കു​​ന്ന​​താ​​യി ആ​​ക്ഷേ​​പം ഉ​​യ​​രു​​ന്ന​​ത്. പേ​മെ​ന്‍റ് ബാ​​ങ്കു​​ക​​ൾ​​ക്ക് നി​​ക്ഷേ​​പം സ്വീ​​ക​​രി​​ക്കു​​ന്ന​​തി​നു മാ​​ത്ര​​മേ അ​​നു​​വാ​​ദ​​മു​ള്ളു, വാ​​യ്പ ന​​ല്​​കാ​​ൻ അ​​നു​​വാ​​ദ​​മി​​ല്ല. ഒ​​രു പ​​ണം സൂ​​ക്ഷി​​പ്പു​​കാ​​ര​​ന്‍റെ സേ​​വ​​ന​​മാ​​ണ് പേ​​മെ​​ന്‍റ് ബാ​​ങ്ക് നി​​ർ​​വ​​ഹി​​ക്കു​​ന്ന​ത് എ​ന്ന് ചു​രു​ക്കം. 

ഈ ​​ബാ​​ങ്കി​​ലെ അ​​ക്കൗ​​ണ്ടി​​ൽ ഒ​​രു ല​​ക്ഷം രൂ​​പ​​വ​​രെ ​മാ​​ത്ര​​മേ ബാ​​ല​​ൻ​​സ് സൂ​​ക്ഷി​​ക്കാ​​നാ​​കൂ. ബാ​​ങ്കു​​ക​​ൾ എ​​ടി​​എം, ഇ​​ന്‍റ​​ർ​​നെ​​റ്റ് ബാ​​ങ്കിം​​ഗ് അ​​ട​​ക്കം എ​​ല്ലാ ആ​​ധു​​നി​​ക സൗ​​ക​​ര്യ​​ങ്ങ​​ളും ഒ​​രു​​ക്ക​​ണ​​മെ​​ന്നും നി​​ഷ്ക​​ർ​​ഷി​​ക്കു​​ന്നു​​ണ്ട്. മൊ​​ബൈ​​ൽ ക​​മ്പനികള്‍ കൂ​​ടാ​​തെ പേ​ടി​എം, ഫി​​നോ​​ടെ​​ക്, ചോ​​ള​​മ​​ണ്ഡ​​ലം, പോ​​സ്റ്റ​​ൽ ഡി​​പ്പാ​​ർ​ട്ട്മെ​​ന്‍റ് എ​​ന്നി​​വ​​ർ​​ക്കാ​​ണ് പേ​​മെ​​ന്‍റ് ബാ​​ങ്ക് ലൈ​​സ​​ൻ​​സ് അ​​നു​​വ​​ദി​​ച്ച​​ത്.

click me!