ഗൂഗിള്‍ 'ആ കണക്ക് പുസ്തകം തുറക്കും'; മനുഷ്യന്‍റെ ഭാവി ഇങ്ങനെ

By Web Desk  |  First Published May 22, 2018, 12:41 PM IST
  • ഉപയോക്താവില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ വച്ചാണ് തങ്ങളുടെ മള്‍ട്ടി ബില്ല്യണ്‍ ബിസിനസ് ഗൂഗിള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്

ഇന്ന് ഇന്‍റര്‍നെറ്റില്‍ കയറുന്നവര്‍ അവശേഷിപ്പിക്കുന്നത് സ്വന്തം വിവരങ്ങളാണ്. ഗൂഗിള്‍ പോലുള്ള ഒരു ഇന്‍റര്‍നെറ്റ് കമ്പനി ഇത്തരത്തില്‍ ഉപയോക്താവില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ വച്ചാണ് തങ്ങളുടെ മള്‍ട്ടി ബില്ല്യണ്‍ ബിസിനസ് ഗൂഗിള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. എന്നാല്‍ ലോകത്താകമാനം ശേഖരിക്കുന്ന ഈ വിവരങ്ങള്‍ വച്ച് എന്ത് ചെയ്യുന്നു എന്നതാണ് പുതിയ വെളിപ്പെടുത്തല്‍. 2016 ല്‍ ഗൂഗിളിന്‍റെ ഉള്ളിലെ എക്സിക്യൂട്ടിവുകള്‍ക്ക് വേണ്ടി തയ്യാറാക്കിയ വീഡിയോ ആണ് ദ വേര്‍ജ് അടക്കമുള്ള ടെക് സൈറ്റുകള്‍ പുറത്തുവിട്ടത്. 

Latest Videos

ഗൂഗിള്‍ മാതൃകമ്പനി ആല്‍ഫബെറ്റിന്‍റെ കീഴിലെ എക്സ് പദ്ധതി തലവന്‍ നിക് ഫോസ്റ്റര്‍ ആണ് ഈ വീഡിയോ 2016 ല്‍ തയ്യാറാക്കിയത്. ഇദ്ദേഹം ഇപ്പോള്‍ നീയര്‍ ഫ്യൂച്ചര്‍ ലാബിന്‍റെ സഹസ്ഥാപകനാണ്. ഗൂഗിളില്‍ ഷെയര്‍ ചെയ്യപ്പെട്ട വീഡിയോ, ഗൂഗിള്‍ തങ്ങളുടെ വിവിധ സര്‍വീസുകളിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ സംയോജിപ്പിച്ച് ലോകത്തിലെ വിവിധ ജനസമൂഹങ്ങളുടെ സ്വഭാവ വിശേഷങ്ങള്‍ സംയോജിപ്പിച്ച് ലോകത്തിന്‍റെ പുരോഗതിക്ക് ഉപയോഗിക്കണം എന്ന് വീഡിയോ പറയുന്നു. അതായത് ദാരിദ്രം, രോഗങ്ങള്‍ എന്നിവ മാറ്റുവാന്‍ വിവരങ്ങള്‍ ഉപയോഗിക്കണം എന്ന് വീഡിയോ പറയുന്നു.

എന്നാല്‍ ഉപരിപ്ലവമായി നല്ലത് എന്ന് തോന്നുന്ന വീഡിയോ തെളിയിക്കുന്നത് ഗൂഗിളിന്‍റെ ചില മോശം ചിന്തഗതികളാണ് എന്നാണ് വിമര്‍ശനം. ദി സെല്‍ഫിഷ് ലെജര്‍ അഥവ സ്വാർഥതയുടെ കണക്കു പുസ്തകം എന്നു പേരിട്ടിരിക്കുന്ന ഒന്‍പതു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ. ആധുനിക കാലത്ത് ഒരാളുടെ ഡേറ്റാ ഉപയോഗം പഠിച്ച് ഇതിനോടു സാദൃശ്യമുള്ള ഒരു രീതി പ്രാവര്‍ത്തികമാക്കനുള്ള സാധ്യതയാണ് ഗൂഗിള്‍ കണ്ടെത്തിയിരിക്കുന്നത്.  

ശേഖരിക്കുന്ന വിവരങ്ങള്‍ വച്ച് ഭാവിയിലേക്ക് ചില കാര്യങ്ങള്‍ നേടാന്‍ ശ്രമിക്കുന്നു. വിവരങ്ങള്‍ ഗൂഗിളിന് നാളത്തേക്ക് ശേഖരിച്ച് വയ്ക്കേണ്ട വസ്തുമാത്രമല്ലെന്ന് ഗൂഗിള്‍ വീഡിയോ പറയുന്നു. എന്നാല്‍ ഒരു വ്യക്തിയുടെ സ്വകാര്യത സംബന്ധിച്ച് ഒരു വാക്ക് പോലും ഗൂഗിള്‍ മിണ്ടുന്നില്ല എന്നതാണ് ടെക് വൃത്തങ്ങളില്‍ ഈ വീഡിയോ ചര്‍ച്ചയാകുവാന്‍.
 

click me!