കെഎസ്ആർടിസി ബ്ലോഗ് പൂട്ടിക്കാന്‍ കർണാടക; അഞ്ചു കോടി നഷ്‌ടപരിഹാരം ആവശ്യപ്പെട്ടു

By Web Desk  |  First Published Nov 25, 2016, 10:52 AM IST

അഞ്ചു വർഷം തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും നോട്ടീസിൽ പറയുന്നു. വ്യക്‌തിപരമായ നേട്ടങ്ങൾക്കായി കെഎസ്ആർടിസിയുടെ ബ്രാൻഡ് നാമം ഉപയോഗിക്കുന്നുവെന്നും കർണാടക ആർടിസി നോട്ടീസിൽ ആരോപിച്ചു. 

നോട്ടീസ് ലഭിച്ച കാര്യം സുജിത് ഭക്‌തൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഇതിനു പിന്നാലെ നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ ബ്ലോഗിനു പിന്തുണ പ്രഖ്യാപിച്ച് എത്തിയത്. നോട്ടീസിനെതിരേ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് സുജിത് ഭക്‌തൻ അറിയിച്ചു. 

Latest Videos

undefined

നേരത്തെ, ബ്ലോഗ് പൂട്ടണമെന്ന് കേരള ആർടിസി അധികൃതർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പ്രശ്നം പിന്നീട് പരിഹരിക്കുകയായിരുന്നു. കെഎസ്ആർടിസി എന്ന പേര് 2013ൽ കർണാടക രജിസ്റ്റർ ചെയ്തിരുന്നു. ഇതിനു പിന്നാലെ ബ്രാൻഡ് നാമത്തിന്റെ പേരിൽ കേരളവും കർണാടകയും തമ്മിൽ തർക്കങ്ങളും നിലനിന്നിരുന്നു. 

ഇതിനു പിന്നാലെയാണ് ബ്ലോഗ് വിഷയം കർണാടക ആർടിസി ഉയർത്തുന്നത്. 2008ലാണ് ആനവണ്ടി ബ്ലോഗ് ആരംഭിച്ചത്. കേരള ആർടിസി സർവീസുകളുമായി ബന്ധപ്പെട്ട വിവരങ്ങളും ബസുകളുടെ സമയവിവരങ്ങളും ബ്ലോഗിൽ നിന്നു ലഭ്യമാണ്.

click me!