ഇനി കേരളത്തില്‍ ഈ വര്‍ഷം മഴയുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്

By Web Desk  |  First Published Dec 8, 2016, 3:10 AM IST

തിരുവനന്തപുരം: തുലാവര്‍ഷത്തില്‍ ലഭിക്കേണ്ട മഴ ഇനി ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ചുഴലി കൊടുങ്കാറ്റ്‌ എത്തിയാല്‍ അടുത്ത ആഴ്‌ച കേരളത്തിലെ ചില ജില്ലകളില്‍ മഴ ലഭിക്കാനിടയുണ്ടെന്ന്‌ തിരുവനന്തപുരം കാലാവസ്‌ഥാ നീരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ആന്ധ്ര തീരം കേന്ദ്രീകരിച്ചാണ്‌ ചുഴലി രൂപം കൊള്ളുന്നത്‌. 

കഴിഞ്ഞ ദിവസം ചെന്നെ തീരത്ത്‌ ചുഴലി കൊടുങ്കാറ്റ്‌ എത്തിയതിനെത്തുടര്‍ന്ന്‌ പാലക്കാട്‌, എറണാകുളം, തുശൂര്‍,കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചതായി അദ്ദേഹം പറഞ്ഞു. കടലില്‍ രൂപം കൊള്ളുന്ന ചുഴലികൊടുങ്കാറ്റ്‌ മൂലമല്ലാതെ ഇനി സംസ്‌ഥാനത്ത്‌ മഴ കിട്ടാന്‍ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.     

Latest Videos

undefined

സംസ്‌ഥാനത്ത്‌ കാലാവസ്‌ഥയില്‍ വലിയ മാറ്റമാണ്‌ വന്നുകൊണ്ടിരിക്കുന്നത്‌. ഇതുകാരണം ഇത്തവണ വരള്‍ച്ച അതി രൂക്ഷമായിരിക്കും. മലയോര പ്രദേശങ്ങളില്‍ ഇപ്പോള്‍ തന്നെ കിണറുകളില്‍ ജലവിതാനം താഴ്‌ന്നുകൊണ്ടിരിക്കുന്നു. പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്‌.ർ

തുലാവര്‍ഷം ഇല്ലാതായതോടെ സംസ്‌ഥാനത്തെ മഴയുടെ തോത്‌ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ടു മാസങ്ങളില്‍ സംസ്‌ഥാനത്ത്‌ 63 ശതമാനം മഴയുടെ കുറവാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. ഇതില്‍ ഏറ്റവും കുറവ്‌ കോഴിക്കാട്ടും കാസര്‍കോട്ടുമാണ്‌. കാല്‍നൂറ്റാണ്ടിനുള്ളില്‍ ഏറ്റവും കുറഞ്ഞ തോതിലുള്ള മഴയാണ്‌ ഇത്തവണ സംസ്‌ഥാനത്ത്‌ ലഭിച്ചത്‌. ഒക്‌ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 30 വരെയുള്ള രണ്ടുമാസത്തില്‍ സാധാരണ ലഭിക്കേണ്ടതിനെ  അപേക്ഷിച്ച്‌ 63 ശതമാനം കുറവാണ്‌ ഉണ്ടായിട്ടുള്ളത്‌.

click me!