ടിക് ടോക്ക് തെറിവിളിയും ഭീഷണിയും; മുന്നറിയിപ്പുമായി കേരള പൊലീസ്

By Web Team  |  First Published Dec 22, 2018, 11:26 AM IST

സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം തെറിവിളിക്കുന്ന രീതിയില്‍ ലൈവ് വീഡിയോകളും ടിക് ടോക്ക് വീഡിയോകളും പ്രചരിക്കുകയും വിവാദമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ്  പോലീസിന്റെ ഈ മുന്നറിയിപ്പ്


കോഴിക്കോട്: ടിക് ടോക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലെ തെറിവിളികള്‍ക്കെതിരെ കേരള പൊലീസ്. ടിക്ടോക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സഭ്യതയും മാന്യതയും പുലര്‍ത്തണമെന്നാണ് കേരളാ പോലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നത്. 

സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം തെറിവിളിക്കുന്ന രീതിയില്‍ ലൈവ് വീഡിയോകളും ടിക് ടോക്ക് വീഡിയോകളും പ്രചരിക്കുകയും വിവാദമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ്  പോലീസിന്റെ ഈ മുന്നറിയിപ്പ്.

Latest Videos

undefined

 കിളിനക്കോട് പ്രശ്‌നവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളെ അധിക്ഷേപിച്ച് പുറത്തിറങ്ങിയ വീഡിയോകളും, ചതിച്ച കാമുകനെ അസഭ്യം പറഞ്ഞുകൊണ്ടും, ഭീഷണിപ്പെടുത്തിക്കൊണ്ടുമുള്ള വീഡിയോകളുമെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. 

അതിരുകടക്കുന്ന ഇത്തരം പ്രവണതകള്‍ കലുഷിതമായ സാമൂഹിക അവസ്ഥയാണ് സൃഷ്ടിക്കുന്നതെന്ന് പോലീസ് പറയുന്നു. നമ്മുടെ സോഷ്യല്‍ മീഡിയാ ഇടപെടലുകള്‍ ശ്രദ്ധയോടെയും പരസ്പര ബഹുമാനത്തോടെയുമാകട്ടെ എന്നും പോലീസ് നിര്‍ദേശം നല്‍കുന്നു.

click me!