മൂന്ന് മാസത്തെ വാലിഡിറ്റിയില്‍ 30 എംബിപിഎസ്, 100 എംബിപിഎസ് വേഗം ലഭിക്കുന്ന മൂന്ന് പാക്കേജുകളാണ് അവതരിപ്പിച്ചിരിക്കുന്നത്
മുംബൈ: ജിയോഫൈബര്‍ ബ്രോഡ്‌ബാന്‍ഡ് സര്‍വീസ് ഉപഭോക്താക്കള്‍ക്കായി ദീപാവലി ധമാക്ക ഓഫര്‍ പ്രഖ്യാപിച്ച് റിലയന്‍സ്. പുതിയ പോസ്റ്റ്‌പെയ്‌ഡ് കണക്ഷന്‍ എടുക്കുന്ന ജിയോഫൈബര്‍ യൂസര്‍മാര്‍ക്ക് മാത്രമേ ഈ ദീപാവലി ധമാക്ക ഓഫര്‍ ലഭ്യമാകൂ എന്നാണ് കമ്പനിയുടെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നത് എന്ന് ടെലികോംടോക് റിപ്പോര്‍ട്ട് ചെയ്യുന്നു.
ജിയോഫൈബര്‍ തെരഞ്ഞെടുക്കുന്ന പുതിയ കസ്റ്റമര്‍മാര്‍ക്ക് 6, 12 മാസത്തെ പ്ലാനുകളാണ് റിലയന്‍സ് ജിയോ സാധാരണയായി നല്‍കാറ്. പുതിയ ദീപാവലി ധമാക്ക ഓഫര്‍ പ്രകാരം മൂന്ന് മാസത്തെ വാലിഡിറ്റിയില്‍ 30 എംബിപിഎസ്, 100 എംബിപിഎസ് എന്നിങ്ങനെ വേഗമുള്ള 3 പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.
undefined
ജിയോഫൈബര്‍ 30 എംബിപിഎസ് പ്ലാന്‍
ജിയോഫൈബറിന്‍റെ 30 എംബിപിഎസിന്‍റെ പോസ്റ്റ്‌പെയ്‌ഡ് പ്ലാനിന് മൂന്ന് മാസത്തേക്ക് 2,222 രൂപയാണ് വില. പരിധിയില്ലാത്ത ഡാറ്റ ഉപയോഗം, 30 എംബിപിഎസ് ഡൗണ്‍ലോഡ്, 30 എംബിപിഎസ് അപ്‌ലോഡ് സ്‌പീഡ്, ഫ്രീ വോയിസ് കോള്‍, 800ലധികം ടിവി ചാനലുകള്‍ എന്നിവ ഈ പ്ലാനില്‍ ലഭ്യമായിരിക്കും. ഇതിന് പുറമെ ജിയോ 100 ജിബി അധിക ഡാറ്റയും 90 ദിവസത്തേക്ക് നല്‍കും. ഡിസ്‌നി+ഹോട്ട്‌സ്റ്റാര്‍, സോണിലിവ്, സീ5, ജിയോ സിനിമ പ്രീമിയം, ഡിസ്‌കവറി+ തുടങ്ങി അനവധി ഒടിടി സബ്‌സ്‌ക്രിപ്ഷനും ഇതിനൊപ്പം ലഭ്യമായിരിക്കും.
ജിയോഫൈബര്‍ 100 എംബിപിഎസ് പ്ലാനുകള്‍
മൂന്ന് മാസത്തേക്ക് 3,333 രൂപയാണ് ജിയോഫൈബര്‍ 100 എംബിപിഎസിന്‍റെ ഒരു പ്ലാനിന് ഈടാക്കുന്നത്. 100 എംബിപിഎസ് ഡൗണ്ലോഡ്, അപ്‌ലോഡ് സ്‌പീഡ്, സൗജന്യ വോയിസ് കോള്‍, 800ലധികം ടിവി ചാനലുകള്‍, 150 ജിബി അധിക ഡാറ്റ, ഡിസ്‌നി+ഹോട്ട്‌സ്റ്റാര്‍, സോണിലിവ്, സീ5, ജിയോ സിനിമ പ്രീമിയം, ഡിസ്‌കവറി+ തുടങ്ങി നിരവധി ഒടിടി എന്നിവയും 3,333 രൂപയുടെ റീച്ചാര്‍ജ് പ്ലാനിലുണ്ട്.
4,444 രൂപയുടെ പ്ലാനാണ് 100 എംബിപിഎസ് വേഗം നല്‍കുന്ന രണ്ടാമത്തേത്. അണ്‍ലിമിറ്റഡ് ഡാറ്റ, 100 എംബിപിഎസ് ഡൗണ്ലോഡ്, അപ്‌ലോഡ്, സൗജന്യ വോയിസ് കോള്‍, 800 ടിവി ചാനലുകള്‍, 200 ജിബി അധിക ഡാറ്റ, നെറ്റ്‌ഫ്ലിക്‌സ് (ബേസിക്), ആമസോണ്‍ പ്രൈം ലൈറ്റ് (2 വര്‍ഷം വാലിഡിറ്റി), ഡിസ്‌നി+ഹോട്ട്‌സ്റ്റാര്‍, സോണിലിവ്, സീ5, ജിയോ സിനിമ പ്രീമിയം, ഡിസ്‌കവറി+, ഫാന്‍കോഡ്, ഇടിവി വിന്‍ തുടങ്ങി നിരവധി ആനൂകൂല്യങ്ങള്‍ ജിയോഫൈബറിന്‍റെ 4,444 രൂപ റീച്ചാര്‍ജ് പ്ലാനില്‍ ലഭിക്കും.
Read more: വില ഹിമാലയം കയറും, പക്ഷേ ഐഫോണ്‍ 17 സ്ലിം ഞെട്ടിക്കും! വിവരങ്ങള്‍ ലീക്കായി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം