ജിയോ 'ഫ്രീ' ഫോണില്‍ വാട്ട്സ്ആപ്പ് ഇല്ലാത്തതിന്‍റെ കാരണം

By Web Desk  |  First Published Jul 22, 2017, 3:50 PM IST

ദില്ലി: ഒരു ബേസിക്ക് ഫീച്ചര്‍ ഫോണില്‍ പ്രതീക്ഷിക്കാവുന്നതിലും കൂടുതല്‍ ആപ്പുകള്‍. അതില്‍ പകുതിയും ജിയോയുമായി ബന്ധപ്പെട്ട ആപ്പുകളാണ്. അതില്‍ ഒരു ആപ്പ് 'മന്‍ കി ബാത്ത്' ആപ്പ് ആണ്. എന്നാല്‍ ജിയോ ഫോണില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ജനപ്രിയ ആപ്ലിക്കേഷനായ വാട്സാപ്പ് ഉണ്ടാകില്ല. എന്നാല്‍ ഫേസ്ബുക്ക് ലഭിക്കും.

ചിലപ്പോള്‍ വാട്ട്സ്ആപ്പ് ഉപയോഗത്തില്‍ വരുത്താനുള്ള സാധ്യത ജിയോ തള്ളികളയുന്നില്ല. ജിയോയുടെ തന്നെ ജിയോചാറ്റ് പ്ലാറ്റ്ഫോം സജീവമാക്കാൻ ലക്ഷ്യമിട്ടാണ് വാട്സാപ്പ് ഒഴിവാക്കിയതെന്നും സൂചനയുണ്ട്.  വാട്സാപ്പിന് ഇന്ത്യയിൽ മാത്രം 20 കോടി ഉപയോക്താക്കളുണ്ട്.  ഓഗസ്റ്റ്‌ 24 മുതലാണ്‌ ജിയോ ഫോണുകളുടെ ബുക്കിങ് ആരംഭിക്കുന്നത്. അതിന്‌ മുന്‍പായി ഫോണിനെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുമെന്നാണ് കരുതുന്നത്. 

Latest Videos

എന്നാല്‍ ജിയോയ്ക്ക് സ്വന്തമായുള്ള ചാറ്റിംഗ് ആപ്പിന് കൂടുതല്‍ പ്രധാന്യം ലഭിക്കാനാണ് വാട്ട്സ്ആപ്പിനെ ഒഴിവാക്കിയത് എന്നാണ് ഒരു ദേശീയ മാധ്യമത്തിന്‍റെ റിപ്പോര്‍ട്ട്.
 

click me!