ജിയോയെ കടത്തി വെട്ടാൻ തകർപ്പൻ ഓഫറുകളുമായി വീണ്ടും എയർടെൽ! 8 രൂപ മുതൽ 399 രൂപ വരെ!

By Web Desk  |  First Published Sep 4, 2017, 8:54 PM IST

ജിയോയെ കടത്തി വെട്ടാൻ മത്സരിക്കുന്ന എയർടെൽ ഇത്തവണ കിടിലൻ ഓഫറുകളുമായാണ് രംഗത്തെത്തിയിരിക്കുന്നത്. 8 രൂപ മുതല്‍ 399 രൂപ വരെ നീളുന്നു ഓഫറുകളുടെ ഈ നീണ്ട നിര. പ്രീപെയ്ഡ് ഉപഭോക്താക്കളെ ഉദ്ദേശിച്ചുള്ളതാണ് ഓഫർ. എയർടെൽ പ്രഖ്യാപിച്ച ആകർഷകമായ പുതിയ ഓഫറുകൾ ഇങ്ങനെ

399 രൂപ 
എയർടെല്ലിൻ്റെ 399 പ്ലാനിൽ അണ്‍ലിമിറ്റഡ് ലോക്കൽ/ എസ്റ്റിഡി കോളുകൾ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി നൽകുന്നു. ഇതിൽ 4ജി ഡാറ്റയും ലഭിക്കും. 28 ദിവസമാണ് വാലിഡിറ്റി. 1 ജിബിയാണ് പ്രതിദിന ലിമിറ്റിലാണ് ഈ ഓഫർ ലഭിക്കുക. 

Latest Videos

349 രൂപ
എയർടെല്ലിൻ്റെ  349 പ്ലാനിൽ 28 ജിബി 4ജി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കും. കൂടാതെ അൺലിമിറ്റഡ് ലോക്കൽ-എസ്റ്റിഡി കോളുകൾ, 1 ജിബി ആണ് പ്രതി ദിന ലിമിറ്റ്. 

149 രൂപ
149 രൂപയുടെ പ്ലാനിൽ  എയർടെൽ നമ്പറുകളിലേക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് സൗകര്യം ലഭിക്കും. ഇതിനും പുറമേ 2 ജിബി 4-ജി ഡാറ്റയും നൽകുന്നു. 28 ദിവസമാണ് ഓഫർ വാലിഡിറ്റി.

60 രൂപ
60 രൂപയുടെ പ്ലാനിൽ 58 രൂപയാണ് ടോക്ക് ടൈമായി ലഭിക്കുക. ഈ പ്ലാനിലും വാലിഡിറ്റി അൺലിമിറ്റഡ് ആണ്.

40 രൂപ
40 രൂപയുടെ പ്ലാനിൽ 35 രൂപ ടോക്ക് ടൈമാണ് ലഭിക്കുക. അതും അൺലിമിറ്റഡ് വാലിഡിറ്റിയിൽ. 

8 രൂപ
8 രൂപയുടെ പുതിയ പ്ലാനിൽ ലോക്കൽ, എസ്റ്റിഡി കോളുകൾ മിനിറ്റിൽ 30 പൈസ നിരക്കിൽ ലഭിക്കും. 56 ദിവസമാണ് ഓഫർ കാലാവധി.

click me!