പുത്തന്‍ ഓഫറുകളുമായി ജിയോ രംഗത്ത്

By Web Desk  |  First Published Jul 12, 2017, 8:10 PM IST

മുംബൈ: ജൂലൈ 31ന് ജിയോ ഓഫറിന്‍റെ കാലാവധി അവസാനിക്കാനിരിക്കേയാണ് പുത്തന്‍ ഓഫറുകളുമായി ജിയോ രംഗത്ത് എത്തുന്നു. ധനാ ധനാ ധന്‍ ഓഫര്‍ നിലനില്‍ക്കുമ്പോഴാണ് പുതിയ ഓഫറുകള്‍ എത്തുന്നത്. 309 രൂപയുണ്ടായിരുന്ന ധനാ ധനാ ധന്‍ ഓഫറിന്‍റെ കാലാവധി 56 ദിവസമായി കുറച്ചിട്ടുണ്ട്. 

ഈ പ്ലാന്‍ ചെയ്താല്‍ 56 ദിവസത്തേക്ക് 56 ജീബി ഡാറ്റയാണ് ലഭിക്കുന്നത്. ഇതിനോടൊപ്പം തന്നെ 349, 399 രൂപയുടെ പ്ലാനുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 349 രൂപക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ 56 ദിവസത്തേക്ക് 20 ജി.ബി ഡാറ്റയാണ് ലഭിക്കുക. എന്നാല്‍ ഈ ഓഫറില്‍ 4ജി വേഗതയില്‍ ഉപയോഗിക്കുന്ന ഡാറ്റക്ക് പ്രതിദിന പരിധിയില്ല. 

Latest Videos

399 രൂപയുടെ പ്ലാനില്‍ 84 ജിബി ഡാറ്റ 84 ദിവസത്തേക്ക് ലഭിക്കും. ഈ പ്ലാനില്‍ പ്രതിദിനം 1ജിബി ഡാറ്റ മാത്രമേ 4ജി വേഗതയില്‍ ഉപയോഗിക്കാന്‍ കഴിയും. 509 രൂപയ്ക്ക് 56 ദിവസത്തേക്ക് 112 ജിബി ഡാറ്റ ഉപയോഗിക്കാനുള്ള പ്ലാനും ജിയോ അവതരിപ്പിച്ചിട്ടുണ്ട്. 

ഇതിനൊപ്പം തന്നെ 999, 1999, 4999, 9999 രൂപയുടെ ലോങ് ടേം പാക്കുകളും ജിയോ നല്‍കുന്നുണ്ട്. നിലവില്‍ 19 രൂപയിലാണ് ജിയോയുടെ പ്ലാനുകള്‍ തുടങ്ങുന്നത്. 19 രൂപയ്ക്ക് 200 എംബി ഡാറ്റയായിരിക്കും സൗജന്യമായി ലഭിക്കുക. എല്ലാ പ്ലാനുകള്‍ക്കും വോയിസ് കോളുകളും എസ്എംഎസുകളും സൗജന്യമായിരിക്കും.

click me!