ജിസാറ്റ്–18 ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ചു

By Web Desk  |  First Published Oct 6, 2016, 4:32 AM IST

ഗയാന: വാർത്തവിനിമയ ഉപഗ്രഹമായ ജിസാറ്റ്–18 ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ 2.15നും 3.15നും ഇടയിൽ ഫ്രഞ്ച് ഗയാനയിലെ കൗറോവിൽനിന്നു യൂറോപ്യൻ ഉപഗ്രഹവിക്ഷേപണ വാഹിനിയായ ഏരിയാൻ–5 റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചത്. 

ജിസാറ്റിന്‍റെ വിജയം ഐഎസ്ആർഒ ട്വിറ്ററിലുടെയാണ് അറിയിച്ചത്. മോശം കാലാവസ്‌ഥ മൂലം ബുധനാഴ്ച നടത്താനിരുന്ന വിക്ഷേപണം 24 മണിക്കൂർ വൈകി ഇന്നു നടത്തുകയായിരുന്നു. ഐഎസ്ആർഒയുടെ 14–മത്തെ വാർത്തവിനിമയ ഉപഗ്രഹമാണ് ജിസാറ്റ്–18. 

Latest Videos

3,425 കിലോഗ്രാം ഭാരമുള്ള ജിസാറ്റ്–18ന് ആറ് കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. കെയു ബാൻഡ് ട്രാൻസ്പോൺഡർ, സാധാരണ സി ബാൻഡ് ട്രാൻസ്പോണ്ടർ, വിപുലീകരിച്ച സി ബാൻഡ് ട്രാൻസ്പോണ്ടർ എന്നിവയാണ് ജിസാറ്റ്–18 വഹിക്കുന്നതെന്ന് ഐഎസ്ആർഒ അറിയിച്ചു.
 

click me!