ഏതാണ്ട് 530 പേരെ പ്രത്യേകമായി നിരീക്ഷിച്ചും അഭിമുഖം നടത്തിയുമാണ് ഇത്തരം ഒരു പഠനം പൂര്‍ത്തിയാക്കിയത് എന്ന് സിനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2015 ല്‍ തുടങ്ങിയ പഠനം 2016 സെപ്തംബറിലാണ് അവസാനിച്ചത്.
ഐഫോണ്‍ ഉപയോഗിക്കുന്നവരില്‍ ഭൂരിപക്ഷവും അത് ഒരു സ്മാര്‍ട്ട്ഫോണ്‍ എന്നതിലുപരി ഒരു സ്റ്റാറ്റസ് സിംബല്‍ എന്ന രീതിയിലാണ് കാണുന്നത് എന്ന് പഠനം പറയുന്നു. ഐഫോണ്‍ ഉപയോഗിക്കുന്നവരില്‍ സത്യസന്ധതയും മാനുഷിക വികാരങ്ങളും കുറവാണെന്ന് പറയുന്ന പഠനം, എന്നാല്‍ ഐഫോണ്‍ ഉപയോക്താക്കള്‍ വളരെ വേഗം വികാരങ്ങള്‍ക്ക് അടിമപ്പെടുന്നവരാണെന്ന് പറയുന്നു.