11 രൂപയ്ക്ക് ഐഫോണ്‍ 13 സ്വന്തമാക്കാം എന്നതായിരുന്നു ഫ്ലിപ്‌കാര്‍ട്ട് വച്ചുനീട്ടിയ ഓഫര്‍
ദില്ലി: ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാര്‍ട്ടിന്‍റെ ബിഗ് ബില്യണ്‍ ഡെയ്‌സ് സെയില്‍ നടക്കുകയാണ്. ഇതിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി അവതരിപ്പിച്ച ഒരു ഓഫര്‍ കൊണ്ട് പുലിവാല്‍ പിടിച്ചിരിക്കുകയാണ് ഫ്ലിപ്‌കാര്‍ട്ട്.
ആപ്പിളിന്‍റെ ഐഫോണ്‍ 13 വെറും 11 രൂപയ്ക്ക് നല്‍കും എന്നായിരുന്നു ഫ്ലിപ്‌കാര്‍ട്ടിന്‍റെ വാഗ്‌ദാനം. സെപ്റ്റംബര്‍ 22ന് രാത്രി 11 മണിക്ക് ആരംഭിക്കും എന്ന് പറഞ്ഞ ഓഫറിനായി ശ്രമിച്ച ഉപഭോക്താക്കള്‍ പക്ഷേ നിരാശരായി, പ്രകോപിതരായി. 11 രൂപയ്ക്ക് ഐഫോണ്‍ 13 സ്വന്തമാക്കായി ഉറക്കമളച്ച് കാത്തിരുന്നവര്‍ക്ക് ലഭിച്ചത് സാങ്കേതിക തടസങ്ങളും സോള്‍ഡ‍് ഔട്ട്, ഔട്ട് ഓഫ് സ്റ്റോക്ക് എന്നീ സന്ദേശങ്ങളുമാണ് എന്നാണ് എക്‌സില്‍ പ്രത്യക്ഷപ്പെട്ട നിരവധി സ്ക്രീന്‍ഷോട്ടുകളിലും ട്വീറ്റുകളിലും കാണുന്നത്. ഫോണ്‍ വാങ്ങാനായി ക്ലിക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ബൈ നൗ എന്ന ഓപ്ഷന്‍ പോലും വര്‍ക്കായില്ല എന്ന് പലരും പരാതിപ്പെടുന്നു. 11 രൂപയ്ക്ക് ഐഫോണ്‍ 13 പ്രതീക്ഷിച്ച് നിരാശയാവര്‍ രോക്ഷമത്രയും സോഷ്യല്‍ മീഡിയയില്‍ ഫ്ലിപ്‌കാര്‍ട്ടിനെ ടാഗ് ചെയ്ത് പ്രകടിപ്പിച്ചു.
വെറും 11 രൂപയ്ക്ക് ഐഫോണ്‍ 13 നല്‍കുമെന്നത് വെറും മാര്‍ക്കറ്റിംഗ് തട്ടിപ്പ് മാത്രമാണെന്നും ഫ്ലിപ്‌കാര്‍ട്ട് ഉപഭോക്താക്കളെ വഞ്ചിച്ചെന്നുമാണ് പരാതികള്‍. ആളുകളെ തെറ്റിദ്ധരിപ്പിച്ച കമ്പനിക്കെതിരെ കേസെടുക്കണം എന്നുവരെ ആവശ്യമുയര്‍ർന്നു. ഫ്ലിപ്‌കാര്‍ട്ടിനെതിരായ നിരവധി ട്വീറ്റുകള്‍ ചുവടെ കാണാം.
If you were trying to get an iPhone 13 for ₹11 at 11 PM then probably you were probably fooled.
This is one of the marketing gimmick used by online shopping platforms to create buzz.
"Sold Out" message will pop up for everyone. pic.twitter.com/zAt4SAX1sg
i cant even imagine Flipkart will do such type of scams.they were going to offer Iphone 13 today at Rs.11 at MIDNIGHT. We were sitting since 7 p.m , but suddenly it was showing Rs.49,900 . Its not acceptable its called mentally harassing peoples.
— Vedika Agarwal (@VedikaAgarwal56)Flipkart offers Apple iphone 13 at Price Rs 11 only. Products went out of stock and showing coming soon.
is it a good strategy to do free marketing on social media?
Govt should take action for such Malpractices on the Name of Discounts/offers … pic.twitter.com/FsdERwFXke
പരാതികള്‍ കുമിഞ്ഞുകൂടിയതോടെ ഫ്ലിപ്‌കാര്‍ട്ടിന് ഔദ്യോഗികമായി പ്രതികരിക്കേണ്ടിവന്നു. 11 രൂപയ്ക്ക് ഐഫോണ്‍ 13 നല്‍കുന്നത് ആദ്യമെത്തുന്ന മൂന്ന് കസ്റ്റമര്‍മാര്‍ക്ക് മാത്രമായിരുന്നു എന്നാണ് ഫ്ലിപ്‌കാര്‍ട്ടിന്‍റെ വിശദീകരണം. ഈ ഓഫര്‍ ലഭിക്കാത്തതില്‍ നിരാശരാകേണ്ട. ബിഗ് ബില്യണ്‍ സെയില്‍ നടക്കുന്ന എല്ലാ ദിവസവും രാത്രി 9 മണി മുതല്‍ 11 മണി വരെ മികച്ച മറ്റ് ഓഫറുകള്‍ സ്വന്തമാക്കാം എന്നും ഫ്ലിപ്‌കാര്‍ട്ട് ട്വീറ്റ് ചെയ്തു.
We understand your concern about the offer. The fastest fingers first offer was claimed by the first three customers. But don't worry! You can still catch great deals at 9 PM and 11 PM every day as part of our ongoing The Big Billion Days. Appreciate your understanding.
— FlipkartSupport (@flipkartsupport)ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം