ഇന്റർനെറ്റ് കോർപറേഷൻ ഓഫ് അസൈൻഡ് നെയിംസ് ആന്റ് നമ്പേഴ്സ‌് ആണ് പ്രാധാന സെർവ്വറിലെ അറ്റകുറ്റപ്പണികൾ നടത്തുന്നത്. ക്രിപ്റ്റോഗ്രാഫിക് കീ മാറ്റുകയാണ് ചെയ്യുന്നത്. സൈബർ അറ്റാക്കിനെ പ്രതിരോധിക്കാനാണ് ഇപ്രകാരം ചെയ്യുന്നത്.
ദില്ലി: അടുത്ത നാൽപത്തിയെട്ട് മണിക്കൂറിനുള്ളിൽ ഇന്റർനെറ്റ് നിശ്ചലമാകും. അറ്റകുറ്റപ്പണികൾക്കായി പ്രധാന സർവ്വറുകൾ ഓഫാക്കുന്നതിന്റെ ഭാഗമായിട്ടാണ് ആഗോളവ്യാപകമായി ഇന്റർനെറ്റ് സൗകര്യങ്ങൾ തടസ്സപ്പെടുന്നത്. പ്രധാന സെർവ്വറുകൾ ഓഫാക്കുന്നതിന്റെ ഭാഗമായി അതിനോട് അനുബന്ധിച്ച ഇന്റർനെറ്റ് ഘടകങ്ങളും തടസ്സം നേരിടുമെന്ന് റഷ്യയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു. ഇന്റർനെറ്റിന്റെ ഡൊമെയിൻ നെയിം സിസ്റ്റം അഥവാ അഡ്രസ് ബുക്ക് സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. ഇന്റർനെറ്റ് കോർപറേഷൻ ഓഫ് അസൈൻഡ് നെയിംസ് ആന്റ് നമ്പേഴ്സ‌് ആണ് പ്രാധാന സെർവ്വറിലെ അറ്റകുറ്റപ്പണികൾ നടത്തുന്നത്. ക്രിപ്റ്റോഗ്രാഫിക് കീ മാറ്റുകയാണ് ചെയ്യുന്നത്. സൈബർ അറ്റാക്കിനെ പ്രതിരോധിക്കാനാണ് ഇപ്രകാരം ചെയ്യുന്നത്.
സുരക്ഷിതവും സ്ഥിരവുമായ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനായി ആഗോള ഇന്റർനെറ്റ് സംവിധാനം ഷട്ട് ഡൗൺ ചെയ്യണമെന്ന് കമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി പ്രസ്താവിക്കുന്നു. ഇന്റർനെറ്റ് സേവനദാതാക്കൾ ഈ മാറ്റത്തിനെ പിന്തുണച്ചില്ലെങ്കിൽ ആഗോളതലത്തിലുള്ള ഇന്റർനെറ്റ് ഉപയോക്താക്കളെ പ്രതികൂലമായി ബാധിക്കും. വെബ് പേജുകൾ ലഭ്യമാകുന്ന കാര്യത്തിലും മറ്റ് ഇന്റർനെറ്റ് ഇടപാടുകൾ നടത്തുന്ന കാര്യത്തിലും അടുത്ത നാൽപത്തിയെട്ട് മണിക്കൂറിനുള്ളിൽ തടസ്സമുണ്ടാകും.