ഇന്‍റര്‍നെറ്റില്‍ തരംഗമാകുകയാണ് ഒരു ചിത്രം. ചലിക്കുന്ന ചിത്രം അഥവ ജിഫ് ആണ് ഇത്. ഇതില്‍ സംഭവിക്കുന്നത് ഈ ചിത്രം നോക്കിയ പലരും ഇതില്‍ കുടുങ്ങിപ്പോകുന്നു. അതായത് ഇന്‍റര്‍നെറ്റ് ഭാഷയില്‍ പറഞ്ഞാല്‍ ഒരു ലൂപ്പാണ് ഈ ചിത്രം. യഥാര്‍ത്ഥത്തില്‍ 3 സെക്കന്‍റോളം ഉള്ള ഒരു കടല്‍ തീരത്തില്‍ ആകാശ ദൃശ്യം സൂം ചെയ്യുന്നതാണ് ചിത്രത്തിന്‍റെ ഉള്ളടക്കം
റെഡ്ഡിറ്റില്‍ എസ്ടിപികെ4 എന്ന യൂസറാണ് രണ്ട് ദിവസം മുന്‍പ് ഈ ചിത്രം പങ്കുവച്ചത്. ഇതിനകം 27,000 അപ്പ് വോട്ടുകള്‍ ഈ ഫോട്ടോയ്ക്ക് കിട്ടി. 800 ഒളം കമന്‍റുകളും. ഈ ചിത്രത്തിന്‍റെ പിടിയില്‍ 45 മിനുട്ടോളം പെട്ടുപോയി എന്നാണ് ചിലര്‍ കമന്‍റ് ചെയ്തിരിക്കുന്നത്.
ചില വിഷയങ്ങളില്‍ അകപ്പെട്ടാല്‍ പുറത്ത് വരാന്‍ കഴിയാത്തതാണ് ഇന്‍റര്‍നെറ്റില്‍ ലൂപ്പ് എന്ന പറയുന്നത്. ഉദാഹരണമായി നിങ്ങള്‍ യൂട്യൂബില്‍ കയറി വീഡിയോ കാണുന്നു. നിങ്ങള്‍ കണ്ട വീഡിയോയ്ക്ക് സമാനമായ വീഡിയോ നിര്‍ദേശിച്ച് നിങ്ങളെ വീണ്ടും യൂട്യൂബില്‍ തുടരാന്‍ പ്രേരിപ്പിക്കപ്പെടുന്നു. ചിലപ്പോള്‍ അഞ്ച് മിനുട്ടിന്‍റെ ഉപയോഗത്തിന് കയറിയ വ്യക്തി മണിക്കൂറുകളോളം നില്‍ക്കുന്നു.
ഇത്തരത്തില്‍ ഈ ചിത്രത്തില്‍ കണ്ണ് പതിപ്പിച്ചാല്‍ ആകാശ ദൃശ്യം സൂം ചെയ്ത് തീരത്തോട് അടുക്കും എന്ന് പ്രതീക്ഷിച്ച് ആ ചിത്രത്തില്‍ തന്നെ നോക്കിയിരിക്കും, ശരിക്കും 3 സെക്കന്‍റിന് ശേഷം വീണ്ടും ചിത്രം ആവര്‍ത്തിക്കുന്നു എന്ന ഫീല്‍ ചിലര്‍ക്ക് ഉണ്ടാകില്ല. ചലരില്‍ ഈ ചിത്രം ദേഷ്യവും, രോഷവും, ക്ഷമക്കേടും ഉണര്‍ത്തിയെന്നും കമന്‍റുകളുണ്ട്.