ഇന്‍സ്റ്റാഗ്രാം ലൈവില്‍ പുതിയ പ്രത്യേകത

By Web Desk  |  First Published Aug 11, 2017, 8:31 AM IST

ന്യൂയോര്‍ക്ക്: ലൈവ് സ്ട്രീമിങ് സംവിധാനത്തില്‍ പുതിയ ആശയം അവതരിപ്പിക്കാനൊരുങ്ങുകയാണ്  ഇന്‍സ്റ്റാഗ്രാം. സോഷ്യല്‍ മീഡിയകളില്‍ ലൈവ് സ്ട്രീമിങ് സംവിധാനം സജീവമാണ്. ഇന്‍സ്റ്റാഗ്രാമിലെ പുതിയ ഫീച്ചര്‍ അനുസരിച്ച് ലൈവ് വീഡിയോകളില്‍ ഒരു അതിഥിയെ കൂടി ചേര്‍ക്കാന്‍ സാധിക്കും. ഒരേസമയം വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നും രണ്ട് പേര്‍ക്ക് ഇന്‍സ്റ്റാഗ്രാം ലൈവ് സ്ട്രീമിങില്‍ പങ്കെടുക്കാം. 

ലൈവ് സ്ട്രീം വിന്‍ഡോയുടെ മുകളിലും താഴെയുമായാണ് നിങ്ങളും നിങ്ങളുടെ സുഹൃത്തും തത്സമയം ബ്രോഡ്കാസ്റ്റ് ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കുക. നിലവില്‍ ഒരാളെ മാത്രമേ അതിഥിയായി ചേര്‍ക്കാന്‍ സാധിക്കൂ. സുഹൃത്തുക്കളെ എപ്പോള്‍ വേണമെങ്കിലും വീഡിയോയില്‍ നിന്നും ഒഴിവാക്കാനും മറ്റൊരാളെ ലൈവ് പ്രക്ഷേപണത്തിലേക്ക് ക്ഷണിക്കാനും നിങ്ങള്‍ക്ക് സാധിക്കും. 

Latest Videos

ഇരുവര്‍ക്കും തമ്മില്‍ ആശയവിനിമയം നടത്താനും സാധിക്കും. നിലവില്‍ കുറച്ചുപേരില്‍ മാത്രമാണ് പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നത്. ലോകമെമ്പാടുമുള്ള ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് ആപ്പ് താമസിയാതെ പുതിയ ഫീച്ചര്‍ ലഭ്യമായേക്കും. എന്നാല്‍ കൂടുതല്‍ ആളുകളെ ചേര്‍ക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കുമോ എന്നകാര്യത്തില്‍ ഇന്‍സ്റ്റാഗ്രാം പ്രതികരിച്ചിട്ടില്ല.

click me!