വാട്ട്സ്ആപ്പ് ഇന്തോനേഷ്യയില്‍ നിരോധിക്കാന്‍ ഒരുങ്ങുന്നു

By Web Desk  |  First Published Nov 7, 2017, 5:16 PM IST

ജക്കാര്‍ത്ത: വാട്ട്സ്ആപ്പ് ഇന്തോനേഷ്യയില്‍ നിരോധിക്കാന്‍ ഒരുങ്ങുന്നു. നാല്‍‌പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ ജിഫ് (GIF) ഫയലുകള്‍ എന്‍ക്രിപ്റ്റായി അയക്കാനുള്ള സംവിധാനം പിന്‍‌വലിക്കാന്‍ വാട്ട്സ്ആപ്പ് തയ്യാറാകണം എന്നാണ് ഇന്തോനേഷ്യയുടെ ആവശ്യം. അല്ലെങ്കില്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന് ഇന്തോനേഷ്യ അറിയിക്കുന്നത്. 

ലോകത്തില്‍ ഏറ്റവും വലിയ ഇസ്ലാം രാജ്യമാണ് ഇന്തോനേഷ്യ. ഇവിടെ വാട്ട്സ്ആപ്പ് വഴി ഇസ്ലാംമതത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ശ്രമങ്ങള്‍ നടക്കുന്നുവെന്നാണ് സര്‍ക്കാര്‍ ആരോപണം. നിലവില്‍ തന്നെ ഇന്‍റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് ഭാഗികമായി നടപ്പിലാക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ. 

Latest Videos

എന്നാല്‍ വാട്ട്സ്ആപ്പിലെ ജിഫ് വഴി നടക്കുന്ന പ്രചരണത്തിന് ഉപയോഗിക്കുന്നത് മൂന്നാംകക്ഷി ആപ്പുകളാണെന്നും അവയെ സര്‍വീസ് പ്രോവൈഡര്‍മാര്‍ വഴി ബ്ലോക്ക് ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത് എന്നാണ് വാട്ട്സ്ആപ്പ് നല്‍കിയ മറുപടി.

click me!