'ഉള്ളടക്കം പക്ഷപാതപരം, കൃത്യതയില്ല'; വീക്കിപീഡിയക്കെതിരെ കേന്ദ്ര സർക്കാർ രംഗത്ത്

By Web Team  |  First Published Nov 8, 2024, 9:38 AM IST

കേന്ദ്ര സർക്കാർ വീക്കിപീഡിയയ്ക്ക് ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് നൽകിയതായാണ് സൂചന


ദില്ലി: വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് വിക്കിപീഡിയക്ക് കേന്ദ്ര സർക്കാർ ഔദ്യോഗികമായി നോട്ടീസ് അയച്ചതായി റിപ്പോർട്ട്. വിക്കിയിലെ ഉള്ളടക്കം പക്ഷപാതപരവും കൃത്യതയില്ലാത്തതും കണ്ടന്‍റുകള്‍ നിയന്ത്രിക്കുന്നത് വളരെ ചുരുക്കം ആളുകള്‍ ചേര്‍ന്നാണെന്നും നടപടിക്ക് കാരണങ്ങളായി കേന്ദ്രം ചൂണ്ടിക്കാണിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഭാഗികമോ തെറ്റായതോ ആയ ഉള്ളടക്കങ്ങൾ പുറത്തുവിടുന്നുവെന്ന് ചൂണ്ടിക്കാട്ടി നേരത്തെ വീക്കിപീഡിയയ്ക്കെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. പരാതികൾ വർധിച്ചതോടെയാണ് കേന്ദ്ര സർക്കാർ നടപടിയിലേക്ക് നീങ്ങിയത്. 

Latest Videos

undefined

മുൻകൂർ കോടതി ഉത്തരവ് പാലിക്കുന്നില്ലെന്ന് ആരോപിച്ച് എഎൻഐ (ഏഷ്യൻ ന്യൂസ് ഇന്റർനാഷണൽ) വിക്കിപീഡിയക്കെതിരെ പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്ന് ഡൽഹി ഹൈക്കോടതി അടുത്തിടെ വിക്കിപീഡിയയ്ക്ക് നോട്ടീസ് അയച്ചു. ഇതിന്‍റെ ഭാഗമായി വിക്കിപീഡിയ പേജിൽ അപകീർത്തികരമായ തിരുത്തലുകൾ വരുത്തിയതിനെ തുടർന്ന് ഉപയോക്തൃ ഐഡന്റിറ്റി വെളിപ്പെടുത്താൻ എഎൻഐ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതിയുടെ സമയപരിധി പാലിക്കുന്നതിൽ പ്ലാറ്റ്ഫോം പരാജയപ്പെടുകയായിരുന്നു.

ഫ്രീ എൻസൈക്ലോപീഡിയയാണ് തങ്ങളെന്നാണ് വിക്കിപീഡിയ അവകാശപ്പെടുന്നത്. വിക്കീപിഡിയയുടെ വോളണ്ടിയർമാർക്ക് അതിൽ പുതിയ പേജുകൾ കൂട്ടിച്ചേർക്കാനും നിലവിലുള്ള ഉള്ളടക്കം തിരുത്താനും സാധിക്കുമെന്നതാണ് പ്രത്യേകത. വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണെന്ന് അവകാശപ്പെടുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം, ഇതേ വിഷയത്തിൽ പ്രത്യേക വാദം കേൾക്കുമ്പോൾ, തിരുത്തലുകൾ വരുത്തിയ ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങൾ തടഞ്ഞുവച്ചതിന് വിക്കിപീഡിയയ്ക്ക് ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചിരുന്നു.

Read more: 'സ്പേസ്' സേഫാണോ ?...ആശങ്കയുയർത്തി സുനിത വില്യംസിന്‍റെ ചിത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!