ഇടുക്കി ഡാം: വ്യാജ സോഷ്യല്‍ മീഡിയ പ്രചരണങ്ങളില്‍ വീഴരുത്

By Web Team  |  First Published Jul 30, 2018, 10:09 PM IST

കൊച്ചി: ഇടുക്കി ജലസംഭരണിയിലെ ചെറുതോണി ഡാം ഷട്ടര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകളില്‍ വഞ്ചിതരാകരുതെന്ന് സര്‍ക്കാര്‍‍.


കൊച്ചി: ഇടുക്കി ജലസംഭരണിയിലെ ചെറുതോണി ഡാം ഷട്ടര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകളില്‍ വഞ്ചിതരാകരുതെന്ന് സര്‍ക്കാര്‍‍. ഉന്നതതലയോഗത്തിലാണ് എം.എല്‍.എമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ ഇക്കാര്യം പറഞ്ഞത്. സമൂഹമാധ്യമങ്ങളിലൂടെ ആശങ്കാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് പരിഭ്രാന്തി സൃഷ്ടിക്കുന്നവര്‍ക്കെതിരെ ഐ.ടി നിയമത്തിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നും ജനപ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളിലെ നിലവിലുള്ള സ്ഥിതിയും ഷട്ടറുകള്‍ തുറന്നാലുള്ള തയാറെടുപ്പുകളും വിശദീകരിക്കുന്നതിനാണ് യോഗം ചേര്‍ന്നത്.അണക്കെട്ടുകളില്‍ നിന്നും ജലമൊഴുക്കേണ്ട സാഹചര്യമുണ്ടായാല്‍ ഇതു സംബന്ധിച്ച മുന്നറിയിപ്പുകള്‍ വളരെ നേരത്തെ തന്നെ എറണാകുളം ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ www.facebook.com/dcekm ല്‍ പ്രസിദ്ധീകരിക്കും.

Latest Videos

undefined

റേഡിയോ നിലയങ്ങളും പത്ര, ദൃശ്യമാധ്യമങ്ങളും മുഖേന സര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പുകളുണ്ടാകും. പെരിയാര്‍ തീരത്തെ ജനങ്ങളിലേക്ക് ഉച്ചഭാഷിണികളിലൂടെയും വിവരമെത്തിക്കും. ഇത്തരം ഔദ്യോഗികസ്രോതസുകളെയാണ് അണക്കെട്ടുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ക്കായി ആശ്രയിക്കേണ്ടതെന്നും കളക്ടര്‍ വ്യക്തമാക്കി.

ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യമുണ്ടായാല്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളെല്ലാം പൂര്‍ത്തിയായതായി കളക്ടര്‍ അറിയിച്ചു. ദുരന്ത നിവാരണ സേനയ്ക്ക് പുറമെ കരസേന, നാവികസേന, വായുസേന, തീരസംരക്ഷണസേന എന്നിവയും സേവനത്തിന് സന്നദ്ധമായി നിലയുറപ്പിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയാല്‍ ചെറുബോട്ടുകള്‍ വിന്യസിച്ച് രക്ഷാപ്രവര്‍ത്തനം നടത്തും. ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും നിലവില്‍ തുറന്നുവച്ചിരിക്കുകയാണെന്നും കളക്ടര്‍ അറിയിച്ചു.

click me!