കിടിലന്‍ ഓഫറുകളുമായി ഐഡിയ രംഗത്ത്

By Web Desk  |  First Published May 22, 2018, 4:12 PM IST
  • 82 ദിവസത്തേക്ക് പ്രതിദിനം രണ്ട് ജിബി ഡാറ്റ വീതം ആകെ 164 ജിബി ഇന്‍റര്‍നെറ്റ് നല്‍കുന്ന ഓഫറുമായി ഐഡിയ രംഗത്ത്

ദില്ലി: 82 ദിവസത്തേക്ക് പ്രതിദിനം രണ്ട് ജിബി ഡാറ്റ വീതം ആകെ 164 ജിബി ഇന്‍റര്‍നെറ്റ് നല്‍കുന്ന ഓഫറുമായി ഐഡിയ രംഗത്ത്. 499 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനാണ് ഇത്. ഐഡിയയുടെ എതിരാളിയായ എയര്‍ടെലും നിലവില്‍ ഇതേ പ്ലാന്‍ നല്‍കി വരുന്നുണ്ട്. ഡാറ്റാ ആനുകൂല്യത്തോടൊപ്പം, അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, എംഎംഎസ് എന്നിവയും ലഭിക്കും. 

അണ്‍ലിമിറ്റഡ് വോയ്‌സ് കോളില്‍ ചില നിയന്ത്രണങ്ങളുണ്ട്. പ്രതിദിനം 250 മിനിറ്റ് നേരത്തില്‍ കൂടുതല്‍ നേരം ഫോണില്‍ സംസാരിച്ചാല്‍ സെക്കന്‍റിന് ഒരു പൈസ എന്ന നിരക്കില്‍ ഈടാക്കും. കൂടാതെ, ആഴ്ചയില്‍ 1000 മിനിറ്റാണ് സൗജന്യമായി ലഭിക്കുക. ഈ പരിധി കഴിഞ്ഞാല്‍ സെക്കന്‍ഡില്‍ ഒരു പൈസ നിരക്കില്‍ ഈടാക്കും. 

Latest Videos

ഒരാഴ്ച മുഴുവന്‍ നൂറ് നമ്ബറുകളിലേക്ക് മാത്രമേ  തുടര്‍ച്ചയായി വിളിക്കാന്‍ കഴിയുകയുള്ളൂ. അതിന് ശേഷം സെക്കന്‍ഡിന് ഒരു പൈസ ഈടാക്കും. ഐഡിയയുടെ പുതിയ പ്ലാന്‍ പ്രതിദിനം രണ്ട് ജിബി ഡാറ്റയാണ് നല്‍കുന്നത്. ഈ പരിധി കഴിഞ്ഞാല്‍ 10 കെബിയ്ക്ക് നാല് പൈസ നിരക്കില്‍ ഈടാക്കും.  

എന്നാൽ, ഐഡിയ നെറ്റ്​വര്‍ക്കില്‍ മാത്രമേ റോമിങ് ലഭിക്കുകയുള്ളൂ.  ദിവസം 100 എസ്‌എംഎസ് ആണ് ലഭിക്കുക. അതിന് ശേഷം ലോക്കല്‍ എസ്‌എംഎസിന് ഒരു രൂപയും മറ്റ് സംസ്ഥാനങ്ങളിലേക്ക് 1.5 രൂപയും ഈടാക്കും.

click me!