2011ല്‍ അമേരിക്കന്‍ വീഡിയോ ഗെയിം നിര്‍മ്മാതാക്കളായ ടിഎച്ച്ക്യൂ പുറത്തിറക്കിയ വീഡിയോയാണ് ഹോംഫ്രണ്ട്. ഉത്തര കൊറിയന്‍ സൈനികരെ അമേരിക്കന്‍ പൗരന്മാര്‍ വെടിവച്ചു കൊല്ലുന്നതായരുന്നു ഈ കളി. എന്നാല്‍ ആറുവര്‍ഷം കഴിഞ്ഞ് 2017 ആയപ്പോഴേക്കും കളി മാറി. അമേരിക്കന്‍ സൈനികരെ വെടിവെച്ചു വീഴ്ത്തുന്ന 3 ഡി ഷൂട്ടിംങ് ഗെയിമുമായി എത്തിയിരിക്കുകയാണ് ഉത്തര കൊറിയ എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹണ്ടിങ് യാങ്കീ എന്നാണ് ഈ കളിയുടെ പേര്. ഗെയിമിന്‍റെ ഏറ്റവും വലിയ പ്രത്യേകത കളിക്കുന്ന ആള്‍ വെടിവച്ചു വീഴ്‌ത്തേണ്ട ശത്രു അമേരിക്കന്‍ സൈനികരായിരിക്കും എന്നതാണ്. ഇതില്‍ ശത്രുവിന്റെ സ്ഥാനത്തുള്ള ആളെ അമേരിക്കന്‍ നാവികരുടെ യൂണിഫോം ധരിച്ചിരിക്കുന്നതായി കാണാം. വീഡിയോ ഗെയിം പ്രേമികള്‍ക്കിടയില്‍ ഈ പുതിയ ഗെയിമിന് ഏറെ പ്രചാരം ലഭിക്കുന്നുണ്ടെന്ന് കൊറിയന്‍ മാധ്യമമായ എരിരംഗ് മിയാരി റിപ്പോര്‍ട്ട് ചെയ്യുന്നു ഗെയിം ഡെവലപ് ചെയ്ത ആളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും ഗെയിമിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.