വാഷിംഗ്ടൺ: ഭീമൻ ഛിന്നഗ്രഹം ‘ഫ്ലോറൻസ്’ ഭൂമിക്കരികിലൂടെ ഇന്നു കടന്നുപോകും. ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് 70 ലക്ഷം കിലോമീറ്റര്‍ അകലെ മാറിയാണ് ഛിന്നഗ്രഹം സഞ്ചരിക്കുന്നത്. ഇതിനാല്‍ അപകടഭീഷണിയില്ലെന്നു ബഹിരാകാശ ഗവേഷകർ അറിയിച്ചിരുന്നു.
1890-ല്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ ‘ഫ്ലോറൻസ്’ ആദ്യമായാണ് ഭൂമിക്ക് ഇത്രയടുത്ത് വരുന്നത്. ഇന്ത്യൻ സമയം വൈകുന്നേരം 5.30ന് ‘ഫ്ലോറൻസ്’ ഭൂമിക്കരിരുകിൽ എത്തും. ഈ മാസം അഞ്ചു വരെ ദൃശ്യമാകും.
കലിഫോർണിയ, പോർട്ടറീക്കോ കേന്ദ്രങ്ങളിലെ ഗോൾഡ് സ്റ്റോൺ സോളർ സിസ്റ്റം റഡാർ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ ഫ്ലോറൻസിനെ നിരീക്ഷിക്കുക.‘ഫ്ലോറൻസ്’ ഇനി ഭൂമിക്ക് ഇത്ര സമീപത്തൂടെ കടന്നു പോകണമെങ്കില്‍ 2500 വരെ കാത്തിരിക്കേണ്ടി വരും.