ഉറങ്ങല്ലേ...അത്രയ്ക്കുണ്ട് സര്‍പ്രൈസ്! സ്റ്റാർഷിപ്പ് ആറാം പരീക്ഷണം ഇന്ത്യയില്‍ എങ്ങനെ കാണാം?
ടെക്‌സസ്: ലോകത്തെ ഏറ്റവും വലുതും ഭാരമേറിയതും കരുത്തേറിയതുമായ ബഹിരാകാശ വിക്ഷേപണ വാഹനമായ സ്റ്റാര്‍ഷിപ്പിന്‍റെ ആറാം പരീക്ഷണ ദിനമാണിത്. പൂര്‍ണമായും പുനരുപയോഗിക്കാന്‍ കഴിയുന്ന വിക്ഷേപണ വാഹനം എന്ന് സ്റ്റാര്‍ഷിപ്പ് ഉടമകളായ സ്പേസ് എക്‌സ് കമ്പനി അവകാശപ്പെടുന്ന റോക്കറ്റിന്‍റെ ഭീമന്‍ ബൂസ്റ്റര്‍ ഭാഗത്തെ വിക്ഷേപണത്തിന് ശേഷം ഭൂമിയിലേക്ക് തിരിച്ചിറക്കുമ്പോള്‍ വായുവില്‍ വച്ച് പോറല്‍ പോലുമേല്‍ക്കാതെ യന്ത്രകൈകള്‍ പിടികൂടുന്ന അസുലഭ കാഴ്‌ച വീണ്ടുമൊരിക്കല്‍ക്കൂടി ഇന്ന് രാത്രി കാണാം. മറ്റനേകം പരീക്ഷണങ്ങളും നടക്കുന്ന ആറാം ഘട്ടം ഇന്ത്യയില്‍ എങ്ങനെ തത്സമയം കാണാം എന്നറിയാം.
ഇന്ത്യന്‍ സമയം നാളെ (നവംബര്‍ 20) പുലര്‍ച്ചെ ഏകദേശം 3.30ന് ആരംഭിക്കുന്ന അര മണിക്കൂര്‍ വിക്ഷേപണ വിന്‍ഡോയാണ് സ്റ്റാര്‍ഷിപ്പ് ആറാം പരീക്ഷണത്തിനായി സ്പേസ് എക്‌സ് പദ്ധതിയിട്ടിരിക്കുന്നത്. സ്റ്റാര്‍ഷിപ്പിന്‍റെ ആറാം പരീക്ഷണ ലിഫ്റ്റോഫിന് 30 മിനുറ്റ് മുമ്പ് മുതല്‍ തത്സമയ വെബ്‌കാസ്റ്റ് സ്പേസ് എക്‌സ് നല്‍കും. സ്പേസ് എക്‌സിന്‍റെ വെബ്‌സൈറ്റിലും എക്‌സ് അക്കൗണ്ടിലും ഈ തത്സമയ ദൃശ്യങ്ങള്‍ കാണാം. പുതിയ എക്‌സ് ടിവി ആപ്പിലും ലൈവ് സ്ട്രീമിംഗ് ഉണ്ടാകും. കാലാവസ്ഥ അനുസരിച്ച് നേരിയ മാറ്റം സ്റ്റാര്‍ഷിപ്പിന്‍റെ ആറാം പരീക്ഷണത്തിന്‍റെ ലോഞ്ച് സമയത്തിലുണ്ടായേക്കാം എന്നതിനാല്‍ കൃത്യമായ അപ്‌ഡേറ്റുകള്‍ സ്പേസ് എക്‌സ് വെബ്‌സൈറ്റും ഔദ്യോഗിക എക്‌സ് അക്കൗണ്ടും വഴി പിന്തുടരണമെന്ന് സ്പേസ് എക്‌സ് കമ്പനി ശാസ്ത്രകുതകികളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
undefined
ആറാം പരീക്ഷണത്തിലെ പ്രധാന ആറ് ലക്ഷ്യങ്ങള്‍
1. ലിഫ്റ്റോഫിന് ആറ് മിനുറ്റുകള്‍ക്ക് ശേഷം ബൂസ്റ്ററിനെ ഭൂമിയിലെ യന്ത്രകൈകളിലേക്ക് (chopstick) വീണ്ടും വിജയകരമായി തിരിച്ചിറക്കുക
2. ബഹിരാകാശത്ത് വച്ച് സ്റ്റാര്‍ഷിപ്പിന്‍റെ ആറ് റാപ്‌ടര്‍ എഞ്ചിനുകളില്‍ ഒന്ന് ജ്വലിപ്പിക്കുക
3. സ്റ്റാര്‍ഷിപ്പിലെ എന്‍വെലപ് വികസിപ്പിക്കുക, ബൂസ്റ്റര്‍ ശേഷി കൂട്ടുക
4. സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്‍റെ പുനരുപയോഗം പൂര്‍ണമായും ഓണ്‍ലൈനായി നിയന്ത്രിക്കുക
5. അപ്പര്‍ സ്റ്റേജില്‍ ഹീറ്റ്‌ഷീല്‍ഡ് പരീക്ഷണങ്ങള്‍ നടത്തുക
6. അപ്പര്‍ സ്റ്റേജ് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് പതിക്കും മുമ്പ് പുതിയ റീഎൻട്രി രീതികള്‍ പരീക്ഷിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം