ദില്ലി: വാട്ട്സ്ആപ്പ് എന്നത് ഇന്ന് സര്‍വസാധാരണമായ ഒരു സന്ദേശ ആപ്പ് ആണ്. ഫേസ്ബുക്കിന്‍റെ കീഴിലുള്ള വാട്ട്സ്ആപ്പിന് 120 കോടിയോളം ആക്ടീവ് ഉപയോക്താക്കള്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ചിലപ്പോള്‍ വാട്ട്സ്ആപ്പില്‍ ആക്ടീവായ നിങ്ങള്‍ പല ഗ്രൂപ്പിലും ഉണ്ടായിരിക്കാം. അവിടെ നിങ്ങളെ അറിയാത്തവരുണ്ടാകും.
അങ്ങനെയുള്ളവരും നിങ്ങളുടെ സുഹൃത്തുക്കളും ഒക്കെ ചിലപ്പോള്‍ നിങ്ങളുടെ വാട്ട്സ്ആപ്പ് പ്രോഫൈല്‍ ചിത്രവും വിവരങ്ങളും പരിശോധിച്ചേക്കാം. ഇങ്ങനെയുള്ളവരെ കണ്ടെത്താനാണ് പുതിയ ആപ്പ്. പേര് ഹൂ വ്യൂവ്ഡ് മൈ പ്രോഫൈല്‍.
ഈ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭിക്കില്ല. നേരിട്ട് ഗൂഗിള്‍ വഴി സെര്‍ച്ച് ചെയ്ത ശേഷം മാത്രമാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കു.
ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ അതിലെ ഹോം ബട്ടണ്‍ അമര്‍ത്തുന്നതിലൂടെ ഇവ ഉപയോഗിക്കാന്‍ സാധിക്കും. 24 മണിക്കൂര്‍ മുന്‍പ് സന്ദര്‍ശിച്ചവരുടെ വിവരങ്ങളാണ് ലഭിക്കുന്നത്.