ഫേസ്ബുക്ക് മൊബൈലില്‍ ഓട്ടോപ്ലേ എങ്ങനെ ഓഫാക്കാം

By Web Desk  |  First Published Mar 27, 2017, 4:13 AM IST

ഫെബ്രുവരിയിലാണ് മൊബൈലുകളില്‍ ഫേസ്ബുക്ക് വീഡിയോ ഓട്ടോപ്ലേ ഏര്‍പ്പെടുത്തിയത്. വീഡിയോ ഡെസ്റ്റിനേഷന്‍ എന്ന ഭാവി ചുവട് വയ്പ്പിലേക്ക് മുന്നേറുന്നതാണ് ഇതിലൂടെ ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്. എന്നാല്‍ പലപ്പോഴും ഡാറ്റ ക്ഷമം അനുഭവിക്കുന്ന ഉപയോക്താവിന് വലിയ പ്രശ്നമാണ് ഓട്ടോ പ്ലേ വീഡിയോകള്‍ സൃഷ്ടിക്കുന്നത്. മുന്‍പ് തന്നെ ഡെസ്ക് ടോപ്പില്‍ ഫേസ്ബുക്ക് ഏര്‍പ്പെടുത്തിയ സംവിധാനത്തിന് എതിരെ ഉപയോക്താക്കള്‍ ക്യാംപെയിന്‍ തന്നെ ആരംഭിച്ചിരുന്നു. എന്നാല്‍ ഓട്ടോ പ്ലേ ഓഫാക്കിയിടാന്‍ ഒരോ ഉപയോക്താവിനും സാധിക്കും. ആന്‍ഡ്രോയ്ഡിലും ഐഒഎസിലും ഇത് എങ്ങനെ സാധ്യമാകുമെന്ന് നോക്കാം.

ആന്‍ഡ്രോയ്ഡില്‍- 

Latest Videos

1. ആക്കൗണ്ട് ലോഗിന്‍ ചെയ്യുക
2. സ്ക്രീനിന്‍റെ വലത് ഭാഗത്ത് മുകളില്‍ കാണുന്ന മൂന്ന് ലൈന്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക
3. ആപ്പ് സെറ്റിംഗ്സ് എടുക്കുക
4. 'Videos in News Feed Start with Sound' എടുത്ത് ഓഫ് ചെയ്യുക

ഐഒഎസില്‍

1. ഫേസ്ബുക്ക് അക്കൗണ്ട് ലോഗിന്‍ ചെയ്യുക
2.2. സ്ക്രീനിന്‍റെ വലത് ഭാഗത്ത് താഴെ കാണുന്ന മൂന്ന് ലൈന്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക
3. Go to Settings > Account Settings > Sounds
4. ഇതില്‍   'Videos in News Feed Start with Sound' ഓഫാക്കുക

click me!