ഫേസ്ബുക്ക് പൂട്ടുമോ, എങ്കില്‍ നിങ്ങള്‍ ഇത്രയും കാലം അവിടെ ഉണ്ടാക്കിവച്ചിരിക്കുന്ന വിവരങ്ങള്‍ എന്ത് ചെയ്യും. എന്ത് വിവരം എന്നാണോ? - നിങ്ങള്‍ ഫേസ്ബുക്ക് തുറന്നകാലം മുതല്‍ ഉള്ളകാര്യം ചിന്തിക്കൂ. എഴുത്തും, സെൽഫിയടക്കമുള്ള ചിത്രങ്ങളുമായി പോസ്റ്റുകളുടെ ഒരു വന്‍ ശേഖരം തന്നെ അവിടെ കാണില്ലെ. അവയില്‍ നിങ്ങളുടെ ജീവിതവുമായി അടുത്ത ബന്ധം ഉണ്ടാകും. അതിനാല്‍ തന്നെ ഇവയൊക്കെ നഷ്ടപ്പെടാതിരിക്കാന്‍ ഒരു മുന്‍കരുതല്‍ അത്യവശ്യമാണ്.
ചില ആപ്പുകള്‍ പ്രവര്‍ത്തനം നിര്‍ത്തുമ്പോള്‍ അതിലുള്ള വിവരങ്ങള്‍ ആര്‍ക്കേവ് ചെയ്യാനുള്ള സൗകര്യം നല്‍കാറുണ്ട്. എന്നാല്‍ ഫേസ്ബുക്ക് ഇപ്പോള്‍ തന്നെ ആര്‍ക്കേവ് സൗകര്യം നല്‍കുന്നുണ്ട്. അതിന് വേണ്ടി ചെയ്യേണ്ടത് ഇത്രമാത്രമാണ്.ഫേസ്ബുക്കില്‍ ലോഗ്ഇൻ ചെയ്ത് സെറ്റിംഗ്സ് പേജിൽ പോയി ആർക്കൈവ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. ബാക്കി നിർദേശങ്ങൾ ഫേസ്ബുക്ക് തന്നുകൊള്ളും.
undefined
റിക്വസ്റ്റ് കൊടുത്താല്‍ ഉടന്‍ ഫേസ്ബുക്ക് രണ്ട് ഇ-മെയിലുകൾ ഉപയോക്താവിന് അയക്കും. ഒന്നാമത്തേത് ആർക്കൈവ് ഡൗണ്‍ലോഡ് ചെയ്യാനുള്ള റിക്വസ്റ്റ് കിട്ടി എന്നു സ്ഥിരീകരിക്കുന്നതാകും. രണ്ടാമത്തേതിലാണ് നിങ്ങളുടെ ഫയൽ തയാറായാൽ അത് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ഉണ്ടാകുക.
ഫയലിന്റെ വലിപ്പത്തിനനുസരിച്ച് അതു തയാറാക്കാൻ എടുക്കുന്ന സമയത്തിലും മാറ്റംവരാം. ഫേസ്ബുക്കില്‍ നിന്ന് സേവനം അവസാനിപ്പിച്ചാലും ഫേസ്ബുക്ക് സ്മാരകമാകും ഈ വിവരങ്ങള്‍.