ഹോണര്‍ മാജിക്ക് ഇറങ്ങി

By Web Desk  |  First Published Dec 17, 2016, 3:42 AM IST

വാവ്വേയുടെ ഹോണര്‍ ബ്രാന്‍റിന് കീഴില്‍ മാജിക്ക് എന്ന ഫോണ്‍ രംഗത്ത് എത്തി. ചൈനയിലെ വില അനുസരിച്ച് 36,000 രൂപയ്ക്ക് അടുത്തായിരിക്കും ഈ ഫോണിന്‍റെ ഇന്ത്യയിലെ വില. ചൈനയില്‍ ഈ ഫോണ്‍ വില്‍പ്പന ആരംഭിച്ചു. ഹോണര്‍ ബ്രാന്‍റിന്‍റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഈ ഫോണ്‍ എത്തുന്നത്. 

ഇന്‍റലിജന്‍റ് സെന്‍സര്‍ ആന്‍റ് റെക്കഗനേഷന്‍ ടെക്നോളജിയോടെയാണ് ഫോണ്‍ എത്തുന്നത്. 5.09 ഇഞ്ചാണ് ഈ ഫോണിന്‍റെ സ്ക്രീന്‍ വലിപ്പം. 1440x2560 പിക്സലാണ് ഫോണ്‍ റെസല്യൂഷന്‍. ഒക്ടാകോര്‍ കിറിന്‍ 950 പ്രോസസ്സറാണ് ഈ ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്നത്. 4ജിബിയാണ് റാം ശേഷി. 64ജിബിയാണ് ഇന്‍ബില്‍ട്ട് മെമ്മറി. 

Latest Videos

ആന്‍‍ഡ്രോയ്ഡ് മാഷ്മെലോയാണ് ഇതിലെ ഓപ്പറേറ്റിംഗ് സിസ്റ്റം. എന്നാല്‍ ബാറ്ററി 2900 എംഎഎച്ച് മാത്രമാണ് എന്നത് പ്രധാനപ്പെട്ട ഒരു പ്രശ്നമാണ്. എന്നാല്‍ സ്പീഡ് ചാര്‍ജിംഗ് ഒരു ഒരു പ്രത്യേകതയാണ്. 12എംപിയാണ് പ്രധാന ക്യാമറ. 8 എംപിയാണ് മുന്‍പിലെ സെല്‍ഫി ക്യാമറ. 4ജി സപ്പോര്‍ട്ടില്‍ ഇറങ്ങുന്ന ഫോണിന്‍റെ ഇന്ത്യന്‍ ലോഞ്ചിംഗ് പ്രഖ്യാപിച്ചിട്ടില്ല.

click me!