'ബ്ലാക്‌വാല​റ്റില്‍' ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി; തട്ടിയെടുത്തത് നാല് ലക്ഷം ഡോളര്‍

By Web Desk  |  First Published Jan 17, 2018, 10:34 AM IST

ല​ണ്ട​ൻ: ഡി​ജി​റ്റ​ൽ വാ​ല​റ്റ് സേ​വ​ന​ദാ​താ​ക്ക​ളാ​യ ബ്ലാക്‌വാല​റ്റി​ൽ​നി​ന്നു ഹാ​ക്ക​ർ​മാ​ർ നാ​ലു ല​ക്ഷം ഡോ​ള​ർ ക​വ​ർ​ന്നു. ബ്ലാക്‌വാലറ്റി​ന്‍റെ സെ​ർ​വ​റി​ൽ നു​ഴ​ഞ്ഞു​ക​യ​റി​യാ​യി​രു​ന്നു ഹാ​ക്ക​ർ​മാ​രു​ടെ മോ​ഷ​ണം. സ്റ്റെ​ല്ലാ​ർ എ​ന്ന ക്രി​പ്റ്റോ​ക​റ​ൻ​സി​യാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​തെ​ന്ന് സി​എ​ൻ​എ​ൻ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ഡി​എ​ൻ​എ​സ് ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ത്തി​യാ​യി​രു​ന്നു മോ​ഷ​ണം. മോ​ഷ​ണം സം​ബ​ന്ധി​ച്ച് ഹാ​ക്ക​ർ​മാ​ർ ബ്ലാക്‌വാല​റ്റ് ഉ​ട​മ​യ്ക്ക് വി​വ​രം ന​ൽ​കി​യെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

മോ​ഷ്ടി​ക്ക​പ്പെ​ട്ട സ്റ്റെ​ല്ലാ​ർ ബ്രി​ട്ട​ക്സ് എ​ന്ന മ​റ്റൊ​രു ക്രി​പ്റ്റോ ക​റ​ൻ​സി​യി​ലേ​ക്ക് ഹാ​ക്ക​ർ​മാ​ർ മാ​റ്റി. ഇ​ട​പാ​ടു​കാ​രെ പി​ടി​ച്ചു​നി​ർ​ത്താ​ൻ ബ്ലാക്‌വാല​റ്റ് ശ്ര​മ​ങ്ങ​ൾ തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും ലോ​ഗി​ൻ ചെ​യ്യു​ന്ന ഇ​ട​പാ​ടു​കാ​ർ​ക്കെ​ല്ലാം വീ​ണ്ടും പ​ണം ന​ഷ്ട​പ്പെ​ടു​ക​യാ​ണെ​ന്ന് ബ്ലീ​പിം​ഗ് ക​ന്പ്യൂ​ട്ട​ർ എ​ന്ന വെ​ബ്സൈ​റ്റ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

Latest Videos

click me!