കണ്ണുപൊട്ടുന്ന ചീത്തവിളിച്ച് വാക്വം ക്ലീനർ; അമ്പരന്ന് ഉടമകൾ, സംഭവിച്ചതെന്ത്?

By Web Team  |  First Published Oct 17, 2024, 7:43 AM IST

റോബോട്ടിക് വാക്വം ക്ലീനറുകൾ വിചിത്രമായി പെരുമാറാൻ തുടങ്ങിയപ്പോള്‍ എന്താണ് സംഭവിച്ചത് എന്നറിയാതെ അനവധി വിട്ടുകാർ അന്തംവിട്ടു


എന്തെങ്കിലും ചെയ്തുകൊണ്ട് ഇരിക്കുമ്പോൾ നിങ്ങളുടെ വീട്ടിലെ റോബോട്ടിക് വാക്വം ക്ലീനർ ഓടിവന്നു കണ്ണുപൊട്ടുന്ന രീതിയിൽ ചീത്തവിളിച്ചാൽ എന്തായിരിക്കും അവസ്ഥയെന്ന് ആലോചിച്ചിട്ടുണ്ടോ?. കേട്ടിട്ട് ചിരിവരുന്നുവല്ലേ... പക്ഷേ ചിരിക്കാൻ വരട്ടെ. നടന്ന സംഗതിയാണ് പറയാൻ പോകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ യുഎസിലെ നിരവധി വീടുകളിലാണ് സംഭവം നടന്നത്. ഒരു ബ്രാൻഡിന്റെ വാക്വം ക്ലീനർ ഹാക്ക് ചെയ്യപ്പെട്ടു. ഇതോടെ വാക്വം ക്ലീനറുകൾ വിചിത്രമായി പെരുമാറാൻ തുടങ്ങി. ഇക്കോവാക്സിന്റെ ഡിബോട് എക്സ് എന്ന മോഡലുകളാണ് വിചിത്രമായി പെരുമാറാൻ ആരംഭിച്ചത്. ക്യാമറകളും സ്പീക്കറുകളും സജ്ജീകരിക്കുന്ന ഇത്തരം റോബോട്ടുകളുടെ അപകട സാധ്യത തുറന്നുകാണിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം നടന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടില്‍ പറയുന്നു. 

മിനസോട്ടോയിൽ അഭിഭാഷകനായ ഡാനിയൽ സ്വെൻസണാണ് ഈ വിചിത്രമായ ആക്രമണം നേരിട്ടതിൽ ഒരാൾ. വാക്വം ക്ലീനറിലെ വിചിത്രമായ ശബ്ദങ്ങൾ റേഡിയോ സിഗ്നൽപോലെ കേട്ടുതുടങ്ങിയെന്നും ഉപകരണം റിസെറ്റ് ചെയ്തതോടെ ഉടനെ ചീത്തവിളി ആരംഭിച്ചുവെന്നും ഡാനിയൽ പറയുന്നു.

Latest Videos

undefined

Ecovacs-ന്റെ Deebot X2 മോഡലിന്റെ അപകടസാധ്യതയെക്കുറിച്ച് സൈബർ സുരക്ഷാ വിദഗ്ധരുടെ മുൻകൂർ മുന്നറിയിപ്പ് ഉണ്ടായിരുന്നു. എന്നിട്ടും സുരക്ഷാ പിഴവുകൾ കൃത്യസമയത്ത് പരിഹരിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടതായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മറ്റ് വെബ്‌സൈറ്റുകളിലെ ഡാറ്റാ ലംഘനങ്ങളിൽ നിന്ന് ലഭിച്ച പഴയ പാസ്‌വേഡുകൾ ഉപയോക്താക്കളുടെ ഡിജിറ്റൽ ഉപകരണങ്ങളിലേക്ക് ആക്‌സസ് നേടുന്നതിന് ഉപയോഗിക്കുന്ന “ക്രെഡൻഷ്യൽ സ്റ്റഫിങ്” എന്നറിയപ്പെടുന്ന ഒരു രീതിയാണ് ഇപ്പോൾ ഹാക്കർമാർ ചൂഷണം ചെയ്തിരിക്കുന്നത്.

ഇത്തരം ഉപകരണങ്ങൾ വഴി ഹാക്കർമാർക്ക് ഉപകരണങ്ങളുടെ മേൽ നിയന്ത്രണം നേടാനാകും. കൂടാതെ അവരുടെ ഉടമസ്ഥർക്കെതിരെ ചാരപ്പണി ചെയ്യാനും അല്ലെങ്കിൽ ഇതുപോലെ അശ്ലീലങ്ങൾ വിളിക്കാനും അവയുടെ സുരക്ഷാ ദൗർബല്യങ്ങൾ കാരണമാകുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. സ്‌മാർട്ട് ഹോം ഉപകരണങ്ങളിലെ ഇത്തരം സൈബർ സുരക്ഷാ ലംഘനങ്ങൾ‍ വർധിക്കുന്ന അപകടസാധ്യതകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നവയാണ്.

Read more: വംശനാശം സംഭവിച്ച ജീവികളോടും ഇനി സംസാരിക്കാം!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!